കടുവയുടെ ആക്രമണം: ‘മരിച്ച കർഷകന് വയനാട് മെഡി.കോളജിൽ മികച്ച ചികിൽസ കിട്ടിയില്ല,നല്ല ഡോക്ടറോ നഴ്സോ ഉണ്ടായില്ല’

വയനാട് : കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കർഷകന് ചികിത്സ നൽകുന്നതിൽ വയനാട് സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിക്ക് വിഴ്ചയെന്ന് പരാതി. തോമസിന്റെ കുടുംബമാണ് ആരോപണവുമായി രംഗത്തെത്തിയത്. തോമസിന് ചികിത്സ നൽകിയില്ലെന്ന പരാതിയുമായി മകൾ സോന മന്ത്രി കെ.കൃഷ്ണൻ കുട്ടിക്ക് മുന്നിൽ പൊട്ടിക്കരഞ്ഞു.

മെഡിക്കൽ കോളേജ് ആശുപത്രിയിൽ നല്ല ഡോക്ടറോ നഴ്സോ ഉണ്ടായിരുന്നില്ല. മികച്ച ചികിൽസ കിട്ടിയില്ല. ആംബുലൻസ് അനുവദിച്ചതിലും വീഴ്ചയുണ്ടെന്നും കുടുംബം ആരോപിച്ചു. വയനാട് ജില്ലാ ആശുപത്രിയെ മെഡിക്കൽ കോളേജായി ഉയർത്തിയെങ്കിലും മതിയായ സൗകര്യമില്ലെന്ന ആക്ഷേപം ശക്തമാണ്. ജില്ലാ കോൺഗ്രസ് കമ്മിറ്റി16/01/23 തിങ്കളാഴ്ച മെഡിക്കൽ കോളേജിലേക്ക് പ്രതിഷേധ മാർച്ച് നടത്തും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →