അമേരിക്കയുടെ ആര്‍’ബോണി ഗബ്രിയേല്‍ വിശ്വസുന്ദരി

ന്യൂഓര്‍ലിയന്‍സ്: അമേരിക്കയുടെ ആര്‍’ബോണി ഗബ്രിയേല്‍ വിശ്വസുന്ദരി. ലൂസിയാനയിലെ ന്യൂഓര്‍ലിയന്‍സില്‍ നടന്ന 71ാ മത് മിസ് യൂണിവേഴ്‌സ് മത്സരത്തിലാണ് 28 വയസുകാരിയായ ആര്‍ബോണി ജേതാവായത്. ഇതോടെ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഫിലിപ്പിനോ അമേരിക്കന്‍ വംശജയെന്ന റെക്കോഡും ഫാഷന്‍ ഡിെസെനറായ ആര്‍ബോണി സ്വന്തമാക്കി. മിസ് വെനസ്വേല, മിസ് ഡൊമനിക്കന്‍ റിപ്പബ്ലിക്കുമാണ് രണ്ടും മൂന്നും സ്ഥാനത്ത്. ഇന്ത്യന്‍ സുന്ദരി ദിവിത റായി അവസാന 16 ല്‍ ഇടം പിടിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷത്തെ മിസ് യൂണിവേഴ്‌സായ ഇന്ത്യയുടെ ഹര്‍നാസ് സന്ധുവാണ് വിജയിയായ ആര്‍ബോണി ഗബ്രിയേലിനെ വിജയ കിരീടം ചൂടിപ്പിച്ചത്. ലോകമെമ്പാടുമുള്ള 80 ലധികം സുന്ദരിമാര്‍ മാറ്റുരച്ച സൗന്ദര്യമത്സരം ന്യൂ ഓര്‍ലിയാന്‍സിലെ ഏണസ്റ്റ് എന്‍. മോറിയല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് നടന്നത്.
മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ദിവിത മുംബൈയിലെ സര്‍ ജെ.ജെ. കോളജ് ഓഫ് ആര്‍ക്കിടെക്ചറില്‍ പഠിച്ചത്. മോഡലും ആര്‍ക്കിടെക്റ്റുമായ ദിവിത റായ് ബാഡ്മിന്റണ്‍, ബാസ്‌കറ്റ്‌ബോള്‍, പെയിന്റിംഗ്, സംഗീതം, വായന എന്നിവയില്‍ തല്‍പരയാണ്. 2021 സെപ്റ്റംബറില്‍, കുട്ടികളുടെ കാന്‍സര്‍ ചികിത്സയ്ക്കായി ഫണ്ട് സ്വരൂപിക്കുന്നതിലും മുഖ്യപങ്ക് വഹിച്ചു. ”മാറ്റത്തെ ഭയപ്പെടരുത്, ഓരോ നിമിഷവും അതിന്റെ പൂര്‍ണ്ണതയോടെ ജീവിക്കുക” എന്നതാണ് ജീവിതത്തെ കുറിച്ച് ദിവിത പറയുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →