ത്രെഡ്‌സിന് 5 ഗോള്‍ ജയം

കൊച്ചി: കേരള പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ നിലവിലെ ചാമ്പ്യന്‍ ഗോള്‍ഡന്‍ ത്രെഡ്‌സ് എഫ്.സിക്ക് തകര്‍പ്പന്‍ ജയം. എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ നടന്ന രണ്ടാം മത്സരത്തില്‍ ഡോണ്‍ ബോസ്‌കോ എഫ്.എയെ അഞ്ച് ഗോളിന് തോല്‍പ്പിച്ചു.
അജയ് അലക്‌സ്, ക്രൈസ്റ്റ് ഒദ്രാഗോ, അജാത് സഹീം, കെ.എസ്. അബ്ദുല്ല, ഇ.എസ്. സജീഷ് എന്നിവരാണു ഗോളടിച്ചത്. ആദ്യ കളിയില്‍ കേരള പോലീസിനോട് തോറ്റെങ്കിലും ആത്മവിശ്വാസത്തോടെയാണ് ഗോള്‍ഡന്‍ ത്രെഡ്‌സ് എഫ്.സി ഡോണ്‍ ബോസ്‌കോ എഫ്.എയ്‌ക്കെതിരേ ഇറങ്ങിയത്. ആദ്യ ഘട്ടത്തില്‍ നിരവധി അവസരങ്ങള്‍ കിട്ടിയെങ്കിലും ഗോള്‍ഡന്‍ ത്രെഡ്‌സ് മുന്നേറ്റ നിരയ്ക്ക് ലക്ഷ്യം കാണാനായില്ല. 24-ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ ഗോള്‍ഡന്‍ ത്രെഡ്‌സ് മുന്നിലെത്തി. t. 42-ാം മിനിറ്റില്‍ ക്രൈസ്റ്റ് ഔദ്രാഗോ മിന്നുന്ന ഫ്രീകിക്കിലൂടെ ത്രെഡ്‌സിന്റെ നേട്ടം രണ്ടാക്കി. രണ്ടാംപകുതിയിലും ഗോള്‍ഡന്‍ ത്രെഡ്‌സ് തകര്‍പ്പന്‍ കളി പുറത്തെടുത്തു. 50-ാംമിനിറ്റില്‍ ലഭിച്ച പെനല്‍റ്റി ഗോളാക്കി ലീഡ് വര്‍ധിപ്പിച്ചു. അജാത് സഹീം ആണ് പെനല്‍റ്റിയിലൂടെ ഗോളടിച്ചത്. 68-ാം മിനിറ്റില്‍ സുബിയുടെ ശ്രമം ആകാശ് തടഞ്ഞു. കളിയുടെ അവസാന ഘട്ടത്തിലായിരുന്ന രണ്ട് ഗോളുകളും. അബ്ദുല്ലയും സജീഷും ലക്ഷ്യം കണ്ടു. ഇഞ്ചുറി ടൈമില്‍ ജോണ്‍ ചിഡിയുടെ പെനാല്‍റ്റി ഗോള്‍ കീപ്പര്‍ ശബരിദാസ് തടഞ്ഞു. 22 ന് കേരള എഫ്.സിക്കെതിരേയാണ് ഗോള്‍ഡന്‍ ത്രെഡ്‌സിന്റെ മൂന്നാം മത്സരം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →