മഞ്ചേരി: ഐ ലീഗ് ഫുട്ബോളില്‍ നിലവിലെ ചാമ്പ്യന്‍ ഗോകുലം എഫ്.സി. കേരളയ്ക്കു തോല്‍വി. മലപ്പുറം ജില്ലാ സ്പോര്‍ട്സ് കോംപ്ലക്സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ട്രാവു എഫ്.സി. 2-1 നാണു ഗോകുലത്തെ തോല്‍പ്പിച്ചത്. ട്രാവുവിനു വേണ്ടി മനാഷ് ഗൊഗോയി, സലാം സിങ് എന്നിവര്‍ ഗോളടിച്ചു.
കളി തീരാന്‍ മൂന്ന് മിനിറ്റ് ശേഷിക്കേ താഹിര്‍ സമന് ഗോകുലത്തിനായി ഒരു ഗോള്‍ മടക്കി. 11 കളികളില്‍നിന്നു 18 പോയിന്റുള്ള ഗോകുലം അഞ്ചാം സ്ഥാനത്തും 19 പോയിന്റുള്ള ട്രാവു മൂന്നാം സ്ഥാനത്തുമാണ്. ഇന്നു നടക്കുന്ന മത്സരത്തില്‍ സുദേവ എഫ്.സി. ഐസ്വാളിനെ നേരിടും.
ഗോകുലത്തിന് തോല്‍വി
