നവി മുംബൈ: പ്രവാസി ദിനത്തോടനുബന്ധിച്ച് പ്രഥമ പ്രവാസി വകുപ്പ് മന്ത്രി ജഗദീഷ് ടൈറ്റ്‌ലറുടെ പേരില്‍ മുംബൈ എന്‍.ആര്‍.ഐ. വെല്‍ഫെയര്‍ സെന്റര്‍ നല്‍കിവരുന്ന പുരസ്‌കാരത്തിനു ആറ്റക്കോയ പള്ളിക്കണ്ടിയെ തെരഞ്ഞെടുത്തു. പ്രവാസികളുടെ നന്മയും ക്ഷേമവും മുന്‍നിര്‍ത്തിയുള്ള ആറ്റക്കോയയുടെ സേവനം പരിഗണിച്ചാണ് അവാര്‍ഡ്. ഒരു പവനില്‍ തീര്‍ത്ത സ്വര്‍ണപ്പതക്കവും ശില്‍പവും പ്രശംസാപത്രവുമാണ് പുരസ്‌കാരം. ഫെബ്രുവരിയില്‍ നടക്കുന്ന സംഘടനയുടെ രജതജൂബിലി സമ്മേളനത്തില്‍ കേന്ദ്രമന്ത്രി രാംദാസ് അത്തവാല അവാര്‍ഡ് സമ്മാനിക്കും. പ്രവാസവുമായി ബന്ധപ്പെട്ട പത്തോളം പുസ്തകങ്ങളുടെ രചയിതാവാണ് ആറ്റക്കോയ പള്ളിക്കണ്ടി.
ജഗദീഷ് ടൈറ്റ്‌ലര്‍ അവാര്‍ഡ് ആറ്റക്കോയക്ക്
