പരസ്യത്തിന് ചെലവിട്ട 164 കോടി
തിരിച്ചടയ്ക്കണം; കേജ്‌രിവാളിന് നോട്ടീസ്

ന്യൂഡല്‍ഹി: പരസ്യത്തിന് ചെലവഴിച്ച 164 കോടി രൂപ തിരികെ അടയ്ക്കാന്‍ ആവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് നോട്ടീസ്. പത്തു ദിവസത്തിനകം പണം അടയ്ക്കാനാണ് ഡയറക്ടറേറ്റ് ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിസിറ്റിയുടെ നിര്‍ദേശം. സര്‍ക്കാര്‍ പരസ്യമെന്ന പേരില്‍ പാര്‍ട്ടി പരസ്യം നല്‍കിയെന്നാണു കണ്ടെത്തല്‍. 2015-16 ല്‍ ആം ആദ്മി പാര്‍ട്ടി രാഷ്ട്രീയ പരസ്യങ്ങള്‍ക്കായി ചെലവഴിച്ച 97 കോടി രൂപ തിരിച്ചുപിടിക്കാന്‍ ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ സക്‌സേന ചീഫ് സെക്രട്ടറിക്കു നിര്‍ദേശം നല്‍കിയിരുന്നു.
അതേസമയം, നോട്ടീസിനു പിന്നാലെ എ.എ.പി-ബി.ജെ.പി വാക്‌പോര് ആരംഭിച്ചു. ഏതൊക്കെ പരസ്യങ്ങളുടെ പേരിലാണ് പണം തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്നതെന്ന് അറിയണമെന്ന് എ.എ.പി. ദേശീയ സെക്രട്ടറി പങ്കജ് ഗുപ്ത, ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. ”ഏഴുവര്‍ഷമായി ഭരണഘടനയ്ക്കു വിരുദ്ധമായി ബി.ജെ.പി, ലഫ്. ഗവര്‍ണറിലൂടെ ഡല്‍ഹി സര്‍ക്കാരിനെ നിയന്ത്രണത്തിലാക്കാന്‍ നോക്കുകയാണ്. ഇന്നത്തെ നോട്ടീസും ബി.ജെ.പി. സമ്മര്‍ദത്തിന്റെ ഭാഗമാണ്” -ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആരോപിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →