കാവ്യാ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകള്‍ നിർമ്മിച്ചിരിക്കുന്നചിത്രമാണ് മാളികപുറം. നിലവില്‍ ചിത്രം ലോകത്തെ നിരവധി തിയറ്ററുകളില്‍ മാളികപ്പുറം പ്രദര്‍ശനം തുടരുകയാണ്.
2023 ജനുവരി 21 മുതൽ ചിത്രം തെലുങ്കിലും പ്രദര്‍ശനത്തിന് എത്തും. ഗീത ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് സിനിമ തീയറ്ററുകളില്‍ എത്തിക്കുന്നത്. നിര്‍മ്മാതാക്കളുടെ തിയേറ്റര്‍ വിഹിതത്തില്‍ നിന്നു തന്നെ ലാഭത്തിലെത്തിയ മാളികപ്പുറം ഒ.ടി.ടി സാറ്റലൈറ്റ് അവകാശങ്ങള്‍ കൂടി വിറ്റുപോകുമ്പോള്‍ നിര്‍മ്മാതാക്കള്‍ക്ക് വലിയ നേട്ടം ഉണ്ടാകുമെന്നാണ് ട്രൈഡ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്.

