ഡിപ്ലോമ കോഴ്സിന് അപേക്ഷിക്കാം

ആലപ്പുഴ: ഐ.എച്ച്.ആര്‍.ഡി.യുടെ കീഴില്‍ കാര്‍ത്തികപ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പി.ജി.ഡി.സി.എ, ഡി.സി.എ, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (സി.സി.എല്‍.ഐ.എസ്.സി), ഡിപ്ലോമ ഇന്‍ ഡാറ്റ എന്‍ട്രി ടെക്നിക്ക് ആന്റ് ഓഫീസ് ഓട്ടോമേഷന്‍ (ഡി.ഡി.ടി.ഒ.എ.) തുടങ്ങിയ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 15. അപേക്ഷ ഫോറവും വിശദവിവരങ്ങളും ംംം.ശവൃറ.മര.ശി എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍:  0479-2485370, 2485852.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →