ഏഴിക്കരയിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ച് ജില്ലാ ശിശുക്ഷേമ സമിതി

ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയറിൻ്റെ സഹകരണത്തോടെ ജില്ലാ ശിശുക്ഷേമ സമിതി ഏഴിക്കരയിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിംനാ സന്തോഷ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

കുട്ടികളുടെ പോഷകാഹാരക്കുറവ്, ആരോഗ്യപ്രശ്നങ്ങൾ എന്നിവ കണ്ടെത്തുക, ശൈശവ പൂർവ്വകാല രോഗനിർണയം, വളർച്ച പ്രതിരോധശേഷി സംബന്ധിച്ച പ്രശ്നങ്ങൾക്ക് പരിഹാരം കാണുക, ത്വക്ക് രോഗനിർണയം, റഫറൽ സേവനം, സൗജന്യ മരുന്നു വിതരണം, അമ്മമാർക്ക് ശിശു സംരക്ഷണത്തിനുള്ള ബോധവൽക്കരണം തുടങ്ങിയവ ക്യാമ്പിൽ ഉൾപ്പെടുത്തിയിരുന്നു. 

ഏഴിക്കര ഗവ. എൽപി സ്കൂളിൽ നടന്ന പരിപാടിയിൽ എറണാകുളം ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി അഡ്വ. സുനിൽ ഹരീന്ദ്രൻ അധ്യക്ഷത വഹിച്ചു. എം.എ രശ്മി, സനം പി. തോപ്പിൽ, അഡ്വ. യേശുദാസ് പറപ്പിള്ളി, ഡോ. ചിത്ര നായർ, ഡോ. എബിൻ എന്നിവർ സംസാരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →