നവീകരിച്ച സബ് സെന്റർ ഉദ്ഘാടനം ചെയ്തു

പ്രളയാനന്തരം തകർന്ന ഏലൂർ നഗരസഭ കുടുംബ ക്ഷേമ ഉപകേന്ദ്രത്തിന്റെ നവീകരിച്ച കെട്ടിടം നഗരസഭാ ചെയർമാൻ എ.ഡി സുജിൽ ഉദ്ഘാടനം ചെയ്തു.
സ്ഥാപനത്തിലേക്കുള്ള ഫർണിച്ചറുകൾ ഐ.ആർ.ഇ കമ്പനി ഉദ്യോഗസ്ഥരായ പ്രശാന്ത് കുമാർ ദാസ്, എ.കെ ഗോവിന്ദ്, ദിപിൻ പി.ഐ എന്നിവർ ചേർന്ന് കൈമാറി.
സ്ഥിരം സമിതി അധ്യക്ഷൻമാരായ ടി.എം ഷെനിൻ, പി.എ ഷെരീഫ്, ദിവ്യാ നോബി, പി.ബി രാജേഷ്, വാർഡ് കൗൺസിലർ കെ.എ  ഇസ്മയിൽ, മെഡിക്കൽ ഓഫീസർ വിക്ടർ കൊറയ എന്നിവർ പങ്കെടുത്തു. പ്രളയാനന്തരം പുനർ നിർമ്മാണത്തിനായി എൻ.എച്ച്.എം അനുവദിച്ച തുകയിൽ നിന്നാണ്  പ്രവൃത്തി നടത്തിയത്. അഞ്ച് ലക്ഷം രൂപയാണ് നിർമ്മാണ ചെലവ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →