കരുനാഗപ്പള്ളി ലഹരിക്കടത്ത്: 4 പ്രതികള്‍ക്ക് ജാമ്യം

കൊല്ലം: കരുനാഗപ്പള്ളി ലഹരികടത്തു കേസിലെ നാലു പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. ആലപ്പുഴ സി.വി. വാര്‍ഡില്‍ ഇജാസ്(27), ആലപ്പുഴ വെള്ളക്കിണര്‍ സജാദ് മന്‍സിലില്‍ നാനാജി എന്നു വിളിക്കുന്ന സജാദ്(28), കരുനാഗപ്പള്ളി പുത്തന്‍തെരുവില്‍ പനങ്ങോട്ടുമുക്കില്‍ കൊല്ലിലേത്ത് പടീറ്റതില്‍ ഷമീര്‍(39), കരുനാഗപ്പള്ളി തൊടിയൂര്‍ വേങ്ങറ നമസി മന്‍സിലില്‍ തൗസിം(30) എന്നിവര്‍ക്കാണ് കരുനാഗപ്പള്ളി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. കഴിഞ്ഞ എട്ടിനാണ് ലോറികളിലെ സവാളച്ചാക്കുകള്‍ക്കിടയില്‍ വിവിധ പെട്ടികളിലും ചാക്കുകളിലും ഒളിപ്പിച്ച നിലയില്‍ ഒരു കോടിയോളം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങള്‍ കരുനാഗപ്പള്ളിയില്‍ പിടികൂടിയത്. 1,27,410 പായ്ക്കറ്റ് ലഹരിവസ്തുക്കള്‍ കണ്ടെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →