മൂന്നാറിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, ആളപായമില്ല

മൂന്നാർ: മൂന്നാറിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. പുക ഉയരുന്നത് കണ്ട് പുറത്തിറങ്ങിയതിനാൽ വിനോദ സഞ്ചാരികൾ രക്ഷപ്പെട്ടു. കാർ കത്തി നശിച്ചു. ആറ് യാത്രക്കാരാണ് വാഹനത്തിലുണ്ടായിരുന്നത്. 10/01/23 ചൊവ്വാഴ്ച രാവിലെ 9 മണിക്കാണ് മലപ്പുറം സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറിന് തീപിടിച്ച് അപകടമുണ്ടായത്.

മൂന്നാറിൽ 09/01/23 തിങ്കളാഴ്ച എത്തിയതാണ് മലപ്പുറം സ്വദേശികൾ. വണ്ടി സ്റ്റാർട്ട് ആകാതെ വഴിയിൽ നിർത്തിയിട്ടു. പിന്നീട് വർക്ക് ഷോപ്പ് ജീവനക്കാരൻ പരിശോധിച്ചപ്പോൾ തണുപ്പിന്റെ പ്രശ്നമാണ് കാരണമെന്ന് പറഞ്ഞു. തുടർന്ന് 10/01/23 ചൊവ്വാഴ്ച രാവിലെ സ്റ്റാർട്ട് ചെയ്യവേ പുക ഉയർന്നു. ഉടൻ തന്നെ വാഹനത്തിൽ ഉണ്ടായിരുന്നവർ ഇറങ്ങി മാറി. തുടർന്ന് കാറിന് തീപിടിച്ചു. ഫയർഫോഴ്‌സ് എത്തി വാഹനത്തിലെ തീ അണച്ചിട്ടുണ്ട്. ആളപായമില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →