കൂട്ടിരിപ്പുകാരൻ കൈപിടിച്ചു വലിച്ചു, അസഭ്യം പറഞ്ഞുവെന്ന് മെഡിക്കൽ കോളേജിൽ മർദ്ദനമേറ്റ നഴ്സ്

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നഴ്സിന് മർദ്ദനമേറ്റ സംഭവത്തിൽ പ്രതികരിച്ച് മർദ്ദനമേറ്റ നഴ്സ് പ്രസീത. രോഗിയുടെ കൂട്ടിരിപ്പുകാരൻ കൈപിടിച്ചു വലിയ്ക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്ന് പ്രസീത പറഞ്ഞു. രോഗിയ്ക്ക് ഡ്രിപ്പ് ഇടാൻ വൈകി എന്ന് ആരോപിച്ചായിരുന്നു ആക്രമണം. രോഗിയ്ക്ക് വിറയൽ ഉണ്ടായിരുന്നതിനാലാണ് ഡ്രിപ്പ് നൽകാഞ്ഞതെന്നും ഇവർ വ്യക്തമാക്കി. 

08/01/23 ഞായറാഴ്ചയാണ് മെഡിക്കൽ കോളേജിൽ നഴ്സിനെ രോഗിയുടെ കൂട്ടിരിപ്പുകാരൻ മര്‍ദ്ദിച്ചത്. മെഡിക്കൽ കോളേജിൽ വാർഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന പ്രസീതയ്ക്കാണ് മർദ്ദനമേറ്റത്. പ്രതി പൂവാർ സ്വദേശി അനുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ജീവനക്കാരിക്ക് നേരെയുണ്ടായ അതിക്രമത്തിൽ പ്രതിഷേധിച്ച് 09/01/23 തിങ്കളാഴ്ച നഴ്സുമാരുടെ സംഘടന തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രതിഷേധ സമരം നടത്തുകയാണ്. 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →