‘പരാജയപ്പെട്ട കമ്പോള ദൈവം പുസ്തകം പ്രകാശനം ചെയ്തു

തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് രചിച്ച പരാജയപ്പെട്ട കമ്പോളദൈവം എന്ന പുസ്തകം പ്രകാശനം ചെയ്തു. രാമചന്ദ്രൻ പിള്ള പുസ്തകത്തിന്റെ പ്രകാശനകർമം നിർവഹിച്ചു. മാധ്യമപ്രവർത്തകൻ എം ജി രാധാകൃഷ്ണൻ ആദ്യപ്രതി ഏറ്റുവാങ്ങി. നവലിബറൽ സാമ്പത്തിക നയങ്ങളെ വിമർശനാത്മകമായി വിലയിരുത്തുന്ന പുസ്തകം കേരളം മുന്നോട്ടു വെയ്ക്കുന്ന ബദൽ വികസന മാതൃകകളും വിശദീകരിക്കുന്നു. മന്ത്രി എം. ബി. രാജേഷ് രചിച്ച മൂന്നാമത്തെ പുസ്തകമാണ് പരാജയപ്പെട്ട കമ്പോള ദൈവം. ചിന്ത പബ്ലിഷേഴ്‌സ് ആണ് പ്രസാധകർ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →