ന്യൂയോര്‍ക്ക്: അധ്യാപികയെ വെടിവച്ചതിനു യു.എസില്‍ ആറു വയസുകാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. ന്യൂപോര്‍ട്ട് റിച്ച്‌നെക് എലിമെന്ററി സ്‌കൂളിലാണ് സംഭവം. 30 വയസുള്ള അധ്യാപികയെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്ലാസ് മുറിയില്‍വച്ചായിരുന്നു ആക്രമണം. കുട്ടിക്ക് തോക്ക് ലഭിച്ചതെങ്ങനെയെന്ന് വ്യക്തമല്ല. 550 കുട്ടികളാണ് ഈ സ്‌കൂളിലുള്ളത്.
യു.എസില്‍ അധ്യാപികയെ വെടിവച്ചതിന് ആറ് വയസുകാരന്‍ കസ്റ്റഡിയില്‍
