ആലപ്പുഴ: തലവടി ഗ്രാമപഞ്ചായത്തില്‍ ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് വാര്‍ഡുകളില്‍ നിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനുള്ള ട്രോളികള്‍ കൈമാറി. 2022-23 ലെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 15 ട്രോളികളാണ് വാങ്ങിയത്. വാര്‍ഡുകളില്‍ ക്രമീകരിച്ചിട്ടുള്ള മിനി എം.സി.എഫിലേക്ക് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൊണ്ടുപോകുന്നതിന് ട്രോളി സഹായകരമാകും. പഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി. നായര്‍ ട്രോളി കൈമാറി.
വൈസ് പ്രസിഡന്റ് ജോജി എബ്രഹാം, സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കൊച്ചുമോള്‍ ഉത്തമന്‍, സുജി സന്തോഷ്, ജോജി ജെ. വയലപ്പള്ളി, പഞ്ചായത്ത് അംഗങ്ങളായ സാറാകുട്ടി ഫിലിപ്പോസ്, കലാ മധു, പഞ്ചായത്ത് സെക്രട്ടറി ജി.വി വിനോദ് കുമാര്‍, അസിസ്റ്റന്റ് സെക്രട്ടറി പ്രീത ആര്‍.നായര്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ഉഷ വിക്രമന്‍, ഹരിതകര്‍മ സേനാംഗങ്ങള്‍ മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.