അപേക്ഷാ തീയതി നീട്ടി

മാനേജ്മെന്റ് ഓഫ് ലേണിംഗ് ഡിസബിലിറ്റീസ് വിഷയത്തിൽ എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്സിന്റെ 2023 ജനുവരി ബാച്ചിലേക്ക് അപേക്ഷിക്കുന്നതിനുള്ള തീയതി ദീർഘിപ്പിച്ചു. ആറുമാസം ദൈർഘ്യമുള്ള കോഴ്സ് വിദൂര വിദ്യാഭ്യാസ രീതിയിലാണ് നടത്തുന്നത്. പന്ത്രണ്ടാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ള പ്രസ്തുത കോഴ്സിന് അപേക്ഷിക്കുന്നതിന് പ്രായപരിധിയില്ല. സ്കൂൾ അധ്യാപകർ, സ്പെഷ്യൽ എഡ്യുക്കേറ്റർമാർ, സൈക്കോളജിസ്റ്റ്, എഡ്യുക്കേഷണൽ തെറാപ്പിസ്റ്റ് എന്നിവർക്ക് മുൻഗണന. അപേക്ഷയും വിശദവിവരങ്ങളും www.srccc.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 20.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →