കായികതാരങ്ങൾക്ക് സ്‌പോർട്‌സ് കിറ്റുകൾ നൽകി ആറ്റിങ്ങൽ നഗരസഭ

ആറ്റിങ്ങൽ നഗരസഭയുടെ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി നഗരസഭാപരിധിയിലുള്ള കായിക താരങ്ങൾക്ക് സ്‌പോർട്‌സ് കിറ്റുകൾ വിതരണം ചെയ്തു. 1,60,000 രൂപ ചെലവഴിച്ച് 55 താരങ്ങൾക്കാണ് കിറ്റുകൾ നൽകിയത്.  ഇവയുടെ വിതരണോദ്ഘാടനം ആറ്റിങ്ങൽ മുനിസിപ്പൽ ചെയർപേഴ്‌സൺ എസ്. കുമാരി നിർവഹിച്ചു.

വോളീബോൾ, ഫുട്‌ബോൾ, ക്രിക്കറ്റ്, കബഡി താരങ്ങൾക്കാണ് കിറ്റുകൾ നൽകിയത്. വോളിബോൾ, ഫുട്‌ബോൾ, ടെന്നിസ് ബോൾ, ബാറ്റ്, സ്റ്റംമ്പ്, ജഴ്‌സി, ബൂട്ട്, ഷൂസ് എന്നിവ ഉൾപ്പെടുന്നതാണ് കിറ്റ്. നഗരസഭാങ്കണത്തിൽ നടന്ന പരിപാടിയിൽ വൈസ് ചെയർമാൻ ജി.തുളസീധരൻ പിള്ള അധ്യക്ഷനായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →