കോഴിക്കോട്: മാധുര്യമൂറുന്ന കോഴിക്കോടിന്റെ ഹൃദയഭാഗത്ത് 03/01/23 ചൊവ്വാഴ്ച ഏഷ്യൻ കൗമാര കലാ മാമാങ്കത്തിന് തിരിതെളിഞ്ഞു. ബഹുമാനപെട്ട മുഖ്യമന്ത്രി പിണറായി വിജയൻ ഏഴുതിരിയിട്ട വിളക്ക് കൊളുത്തി ഈ കലാവിരുന്നിന് ഉത്ഘാടനം കുറിച്ചു.
വെസ്റ്റ്ഹിൽ വിക്രം സ്റ്റേഡിയം ഗ്രൗണ്ടിൽ വേദി ഒന്നായ ആതിരാണിപ്പാടം നിറഞ്ഞു കവിഞ്ഞു. ഇനിയുള്ള അഞ്ച് ദിവസങ്ങളിൽ 24 വേദികളിലായി പതിനാലായിരത്തോളം കൗമാര പ്രതിഭകൾ വിവിധയിനം പരിപാടികളിലായി മാറ്റുരയ്ക്കും.
ഏഴു വർഷത്തിന് ശേഷം മലബാറിന്റെ മണ്ണിൽ കലോത്സവത്തിന് തിരിതെളിയുമ്പോൾ കലോത്സവ ചരിത്രത്തിൽ തങ്കലിപികളിൽ കുറിക്കപെടും എന്നതിൽ സംശയമില്ല. കോഴിക്കോട് നഗരം സാക്ഷ്യം വഹിക്കുന്ന ഈ കലാ മാമാങ്കത്തിന്റെ അവസാനം ആ സ്വർണ്ണ കപ്പിൽ ആര് മുത്തമിടും എന്നറിയാൻ ഇനി അഞ്ച് ദിനരാത്രങ്ങൾ.

