ജെറെമി റെന്നെര്‍ ഗുരുതരാവസ്ഥയില്‍

വാഷിങ്ടണ്‍: മഞ്ഞു മാറ്റുന്നതിനിടെയുണ്ടായ അപകടത്തില്‍ നടന്‍ ഹോളിവുഡ് താരം ജെറെമി റെന്നെര്‍ക്ക് (51) ഗുരുതര പരുക്ക്. 01/01/2023 ഞായറാഴ്ചയായിരുന്നു അപകടം. അദ്ദേഹത്തെ ഉടന്‍ തന്നെ ആകാശമാര്‍ഗം ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. വാഷോവിലെ അതിശൈത്യമേഖലയിലാണ് അദ്ദേഹം താമസിക്കുന്നത്.മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ഇവിടെ 35,000 വീടുകളില്‍ വൈദ്യുതി മുടങ്ങിയിരുന്നു. അവഞ്ചേഴ്‌സ് എന്ന സിനിമയിലെ ഹോക്ക് ഐ എന്ന കഥാപാത്രത്തിലൂടെയാണു റെന്നെര്‍ പ്രസിദ്ധനായത്. ദ് ടൗണ്‍, മിഷന്‍ ഇംപോസിബിള്‍, അമേരിക്കന്‍ ഹസില്‍, ’28 വീക്ക്‌സ് ലേറ്റര്‍ തുടങ്ങിയവയാണ് മറ്റ് പ്രശസ്ത ചിത്രങ്ങള്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →