ബംഗളുരുവില്‍ വിദ്യാര്‍ഥിനിയെ ക്യാമ്പസില്‍ കുത്തിക്കൊന്നു

ബംഗളൂരു: ബംഗളുരു പ്രസിഡന്‍സി കോളജ് ക്യാമ്പസില്‍ വിദ്യാര്‍ഥിനി കുത്തേറ്റു മരിച്ചു. ലയസ്മിതയാണ് (19) കൊല്ലപ്പെട്ടത്. ആക്രമണത്തിനു ശേഷം ആത്മഹത്യക്ക് ശ്രമിച്ച പ്രതി പവന്‍ കല്യാണിനെ ആശുപത്രിയിലേക്കു മാറ്റി.പ്രണയാഭ്യര്‍ഥന നിരസിച്ചതാണ് കൊലപാതകത്തിന് കാരണമായതെന്നാണ് സൂചന. എന്നാല്‍ പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.02/01/2023 ഉച്ചയ്ക്ക് ഒന്നിനാണ് സംഭവം. കോലാറിലെ ഒരു ഗ്രാമത്തില്‍നിന്നുള്ളവരാണ് ഇരുവരും. മറ്റൊരു കോളജിലെ വിദ്യാര്‍ഥിയാണ് പവന്‍. ഇയാള്‍ പ്രണയാഭ്യര്‍ഥന നടത്താനാണ് പ്രസിഡന്‍സി കോളജിലെത്തിയത്. ഇതു ലയസ്മിത നിരസിച്ചതോടെ കത്തിയെടുത്ത് കഴുത്തില്‍ കുത്തുകയായിരുന്നു. തൊട്ടുപിന്നാലെ സ്വയം കുത്തിപ്പരുക്കേല്‍പ്പിക്കുകയും ചെയ്തു. കാമ്പസില്‍ കുത്തേറ്റുവീണ പെണ്‍കുട്ടിയെ സുരക്ഷാജീവനക്കാര്‍ ആംബുലന്‍സിലേക്ക് കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ചോരയില്‍ കുളിച്ച പെണ്‍കുട്ടിയെ കണ്ട് വിദ്യാര്‍ഥിനികളടക്കമുള്ളവര്‍ നടുക്കത്തോടെ നോക്കിനില്‍ക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →