കണ്ണൂര്‍: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കിര്‍മാണി മനോജിനെ വിയ്യൂരില്‍ നിന്നു വീണ്ടും കണ്ണൂര്‍ ജയിലിലേക്ക് എത്തിക്കുന്നു.പ്രായമായ മാതാവിന് വന്നു കാണണമെന്നാവശ്യപ്പെട്ട് മനോജ് ജയില്‍മാറ്റത്തിന് അപേക്ഷ നല്‍കിയിരുന്നു. ഇതു പരിഗണിച്ചാണ് ജയില്‍ ഡയറക്ടര്‍ ജനറല്‍ ജയില്‍ മാറ്റാന്‍ ഉത്തരവിട്ടത്.ആര്‍.എം.പി. നേതാവ് ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയാണു മനോജ്. ടി.പി. വധക്കേസിനു പുറമേ ആര്‍.എസ്.എസ്. പ്രവര്‍ത്തകനും തലശേരി ബാറിലെ അഭിഭാഷകനുമായ വത്സരാജക്കുറുപ്പിനെ കൊലപ്പെടുത്തിയ കേസിലും മനോജ് പ്രതിയാണ്.