ഭീകരാക്രമണം: ജമ്മുകശ്മീരില്‍ മൂന്നു മരണം

ശ്രീനഗര്‍: പുതുവത്സരദിനത്തില്‍ ജമ്മു കശ്മീരിലുണ്ടായ ഭീകരാക്രമണത്തില്‍ മൂന്നു സാധാരണക്കാര്‍ മരിച്ചു. ഒന്‍പതു പേര്‍ക്കു പരുക്ക്.രജൗറി ജില്ലയിലെ ദാന്‍ഗ്രി ഗ്രാമത്തില്‍ 01/01/2023 വൈകിട്ടാണ് സംഭവം. രണ്ടു ഭീകരരാണ് ഗ്രാമവാസികള്‍ക്കുനേരേ നിറയൊഴിച്ചത്. ആളുകളെ വെടിവച്ചുവീഴ്ത്തിയശേഷം കടന്നുകളഞ്ഞ സംഘത്തിനായി തെരച്ചില്‍ ഊര്‍ജിതമാക്കിയതായി സുരക്ഷാസേന അറിയിച്ചു. പരുക്കേറ്റവരെ രജൗറി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ചിലരുടെ നില ഗുരുതരമാണ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇതു രണ്ടാംവട്ടമാണ് രജൗറിയില്‍ ഭീകരര്‍ സാധാരണക്കാരെ ലക്ഷ്യമിടുന്നത്. കഴിഞ്ഞ 16 ന് നടന്ന ആക്രമണത്തില്‍ കരസേനാ ക്യാമ്പിനു സമീപമുണ്ടായ ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →