ശിവഗിരി : ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ ആഗോള സംഗമം ഒട്ടേറെ പ്രമുഖരുടെ സാന്നിദ്ധ്യംകൊണ്ട് ശ്രദ്ധേയമായി. മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും പ്രസംഗിച്ചു.
സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ ഷാജി എൻ.കരുൺ, പിന്നാക്ക സമുദായ വകുപ്പ് മുൻ ഡയറക്ടർ വി.ആർ. ജോഷി, ഐ.ടി.ഡി.സി ഡയറക്ടർ കെ.പദ്മകുമാർ, എസ്.എൻ.ജി.സി പ്രസിഡന്റ് ഡോ .കെ.കെ.ശശിധരൻ, ബഹ്റിൻ ഗുരുദേവ സോഷ്യൽ സൊസൈറ്റി ചെയർമാൻ കെ.ചന്ദ്രബോസ്, ബഹ്റിൻ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി ചെയർമാൻ സുനീഷ് സുശീലൻ, എസ്.എൻ.ഡി.പി യോഗം വനിതാ സംഘം പ്രസിഡന്റ് കൃഷ്ണകുമാരി, സഹോദര സമാജം സെക്രട്ടറി പി.പി. രാജൻ, ഗുരുദേവ പ്രചാരണ സഭ മുൻ രജിസ്ട്രാർ ടി.വി.രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. സ്വാമി അസംഗാനന്ദ സ്വാഗതവും സ്വാമി ദേവാത്മാനന്ദ സരസ്വതി നന്ദിയും പറഞ്ഞു.

