സ്വച്ഛ് ഭാരത് മിഷൻ പദ്ധതി: പരിശീലന പങ്കാളികളെ തെരഞ്ഞെടുക്കുന്നു

സ്വച്ച് ഭാരത് മിഷന്റെ (അർബൻ) 2.0 ഗാർബേജ് ഫ്രീ സിറ്റി ക്യാമ്പയിന്റെ ഭാഗമായി നഗര തദ്ദേശ സ്വയംഭരണ  സ്ഥാപനങ്ങളുടെ പ്രവർത്തനശേഷി ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നാഷണൽ കപ്പാസിറ്റി ബിൽഡിംഗ് ഫ്രെയിം വർക്കിന്  കേന്ദ്ര ഭവന- നഗര കാര്യ മന്ത്രാലയം രൂപം നൽകി.

 ഇതിന്റെ ഭാഗമായി സാങ്കേതിക/വിദ്യാഭ്യാസ സ്ഥാപനങ്ങൾ സർക്കാർ/സർക്കാർ ഇതര സംഘടനകൾ, സ്വകാര്യ പരിശീലന സ്ഥാപനങ്ങൾ ഉൾപ്പെടെ  വിവിധ മേഖലകളിൽ നിന്നുള്ള  പരിശീലന പങ്കാളികളെ ഉൾക്കൊള്ളിച്ച് സ്വച്ഛത നോളജ് പാർട്ണർമാരെ തെരെഞ്ഞെടുക്കുന്നതിന്  താത്പര്യപത്രം ക്ഷണിച്ചു.

താല്പര്യമുള്ള സ്ഥാപനങ്ങൾ  http://skp.sbmurban.org/u/login വഴി ജനുവരി 15  നകം അപേക്ഷ നൽകണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →