കേരള സ്കൂൾ കലോത്സവം നടക്കുന്ന പ്രധാന വേദിയായ വിക്രം മൈതാനിയിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് എന്നിവരുടെ നേതൃത്വത്തിൽ സന്ദർശനം നടത്തി.
ജനുവരി 3 മുതൽ 7 വരെ കോഴിക്കോട് ജില്ലയിൽ നടക്കുന്ന അറുപത്തോന്നാമത് കലോത്സവത്തിന്റെ മുഖ്യ വേദിയുടെ പന്തൽ നിർമാണ പുരോഗതി വിലയിരുത്തി.
കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എംഎൽഎ, ഡി ജി ഇ ജീവൻ ബാബു, ഹയർ സെക്കണ്ടറി എഡ്യുക്കേഷൻ ആർ.ഡി.ഡി പി.എം അനിൽ, ഡി.ഡി.ഇ മനോജ് മണിയൂർ ,മുൻ എംഎൽഎ എ.പ്രദീപ് കുമാർ , എന്നിവർ സന്നിഹിതരായിരുന്നു.

