മുൻ ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നടത്തിയ റാലിക്കിടെ അപകടം : ഏഴു പേർ മരിച്ചു

നെല്ലൂർ: ആന്ധ്രാപ്രദേശിലെ നെല്ലൂരിൽ തെലുങ്കുദേശം പാർട്ടിയുടെ റാലിക്കിടെ തിക്കിലും തിരക്കിലുംപെട്ട് ഏഴു പേർ മരിച്ചു. പരിക്കേറ്റ നിരവധി പേരെ നെല്ലൂരിലും സമീപത്തുമുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇതിൽ പലരുടെയും ആരോഗ്യനില ഗുരുതരമാണെന്നാണ് വിവരം.

2022 ഡിസംബർ 28 ബുധനാഴ്ച രാത്രിയോടെ മുൻ ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നടത്തിയ റാലിക്കിടെയാണ് അപകടമുണ്ടായത്. പാർട്ടി പ്രവർത്തകർ തമ്മിലുണ്ടായ വാക്കേറ്റമാണ് തിക്കിലും തിരക്കിലും കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്. തിരക്കിനിടെ സമീപത്തെ ഓടയിൽ വീണാണ് ഏഴുപേരും മരിച്ചതെന്നാണ് വിവരം.മരിച്ചവരുടെ കുടുംബത്തിന് മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →