കേന്ദ്ര സര്‍ക്കാരിന്റെ കലണ്ടര്‍ പുറത്തിറക്കി

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ 2023-ലെ ഔദ്യോഗിക കലണ്ടര്‍ കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ പ്രകാശനം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ് എന്ന നയത്തിന്റെ പ്രതിഫലനമാണ് കലണ്ടറെന്ന് മന്ത്രി പറഞ്ഞു.

ചലനാത്മകമായി വളരുന്ന ഇന്ത്യയെ ചിത്രീകരിക്കുന്ന 12 ചിത്രങ്ങളുടെ ശ്രദ്ധേയമായ ശേഖരമാണെന്നും 12 മാസത്തെ 12 തീമുകള്‍ പൊതുജനക്ഷേമത്തിനായി സര്‍ക്കാര്‍ നടത്തുന്ന കഠിനമായ ശ്രമങ്ങളുടെ നേര്‍ക്കാഴ്ചയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് കലണ്ടര്‍ അച്ചടിക്കുന്നത്. ഹിന്ദിയും ഇംഗ്ലീഷും ഉള്‍പ്പെടെ 13 ഭാഷകളിലാണ് കലണ്ടര്‍ തയാറാക്കിയിരിക്കുന്നത്. സര്‍ക്കാര്‍ ഓഫീസുകള്‍, പഞ്ചായത്ത്‌രാജ് സ്ഥാപനങ്ങള്‍, ആരോഗ്യ കേന്ദ്രങ്ങള്‍, നവോദയ-കേന്ദ്രീയ വിദ്യാലയങ്ങള്‍, ജില്ലകളിലെ കലക്ടറേറ്റുകള്‍ എന്നിവിടങ്ങളില്‍ വിതരണം ചെയ്യും. മൊത്തം 11 ലക്ഷം കോപ്പിയാണ് അച്ചടിക്കുന്നത്. 2.5 ലക്ഷം കോപ്പികള്‍ പ്രാദേശിക ഭാഷകളില്‍ തയാറാക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →