റഷ്യന്‍ പൗരന്‍മാരുടെ മരണം: വിശദ അന്വേഷണത്തിന് ഒഡീഷ പോലീസ്

ഭുവനേശ്വര്‍: യുക്രൈന്‍ യുദ്ധത്തിന്റെ പേരില്‍ പ്രസിഡന്റ് വ്്‌ളാദിമിര്‍ പുടിന്റെ വിമര്‍ശകനായിരുന്ന റഷ്യന്‍ എം.പി. പവേല്‍ അന്റോവ് (65), സുഹൃത്ത് വ്‌ളാദിമിര്‍ ബിഡ്‌നോവ് (61) എന്നിവര്‍ ഒഡീഷയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവിട്ട് പോലീസ്. അന്റോവിന്റെ മരണകാരണം വീഴ്ചയേത്തുടര്‍ന്നുള്ള ആന്തര രക്തസ്രാവമാണെന്നും ബിഡ്‌നോവിന്റേത് ഹൃദയാഘാതമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ബിഡ്‌നോവിനെ കഴിഞ്ഞ 22-നു ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍ കാണപ്പെടുകയായിരുന്നു. അന്റോവ് 24-ന് ഹോട്ടലിന്റെ മൂന്നാംനിലയില്‍നിന്നു വീണുമരിച്ചു. ബിഡ്‌നോവിന്റെ ആന്തരാവയവങ്ങള്‍ കൂടുതല്‍ പരിശോധനയ്ക്കായി ഭുവനേശ്വറിലെ ഫോറന്‍സിക് ലബോറട്ടറിയിലേക്ക് അയയ്ക്കുമെന്നു റയാഗാഡ് ജില്ലാ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ലാല്‍മോഹന്‍ റൗത്രായ് പറഞ്ഞു.യുക്രൈന്‍ യുദ്ധത്തിന്റെ പേരില്‍ പുടിനെതിരേ സാമൂഹികമാധ്യമത്തില്‍ വിമര്‍ശനമിട്ട അന്റോവ്, പിന്നീടതു സാങ്കേതികപ്പിഴവെന്നു പറഞ്ഞ് പിന്‍വലിച്ചിരുന്നു. കഴിഞ്ഞ 21-നാണ് അന്റോവും ബിഡ്‌നോവും ഉള്‍പ്പെടെ നാലംഗ റഷ്യന്‍ സംഘം റയാഗാഡിലെ ഹോട്ടലില്‍ മുറിയെടുത്തത്.

അന്റോവിന്റെ 66-ാം ജന്മദിനമാഘോഷിക്കാന്‍ ടൂറിസ്റ്റ് വിസയില്‍ ഇന്ത്യയിലെത്തിയതാണു സംഘം. സംഘത്തിലുണ്ടായിരുന്ന പന്‍സാസെങ്കോ നതാലിയ (44), തുറോവ് മിഖായേല്‍ (64), ഇവരുടെ ടൂറിസ്റ്റ് ഗൈഡ് ജിതേന്ദ്ര സിങ് എന്നിവരെ ചോദ്യംചെയ്യലിനായി കട്ടക്കിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ വിളിച്ചുവരുത്തി. നതാലിയയോടും മിഖായേലിനോടും സംസ്ഥാനം വിട്ടുപോകരുതെന്നു നിര്‍ദേശമുണ്ട്. റഷ്യന്‍ പൗരന്‍മാരുടെ ദുരൂഹമരണത്തില്‍ സംസ്ഥാന പോലീസ് േധോവിയുടെ നിര്‍ദേശപ്രകാരം സി.ഐ.ഡി-ക്രൈംബ്രാഞ്ച് വിശദമായ അന്വേഷണമാരംഭിച്ചു.ഹോട്ടലില്‍ തെരച്ചില്‍ നടത്തി. പുടിന്റെ വിമര്‍ശകരായ പലരും സമീപകാലത്തു ദുരൂഹസാഹചര്യത്തില്‍ മരിച്ചതാണു സംശയജനകമായ കാര്യം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →