കെഎസ്ആർടിസിയുടെ 2023 ലെ കലണ്ടർ പുറത്തിറക്കി

കെ.എസ്.ആർ.ടി.സി കഴിഞ്ഞ ഒരു വർഷം നടത്തിയ വൈവിധ്യവത്കരണത്തിന്റെ ചിത്രങ്ങൾ അടങ്ങിയ 2023-ലെ കലണ്ടർ ഗതാഗത മന്ത്രി ആന്റണിരാജു  പ്രകാശനം ചെയ്തു. ഗതാഗത വകുപ്പ് മന്ത്രിയുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ കേരള സിജിഎം (എൽപിജി) ആർ. രാജേന്ദ്രന് നൽകിയാണ് പ്രകാശനം നിർവ്വഹിച്ചത്. ഗതാഗത സെക്രട്ടറിയും കെഎസ്ആർടിസി സിഎംഡിയുമായ ബിജുപ്രഭാകർ ഐഎഎസ് സന്നിഹിതനായിരുന്നു.

കെ.എസ്.ആർ.ടി.സിയുടെ നൂതന സംരംഭങ്ങൾക്കൊപ്പം കഴിഞ്ഞ ഒരു വർഷത്തിനിടയിൽ നടപ്പിലാക്കിയ പൊതുജന ശ്രദ്ധയും, കേന്ദ്ര അംഗീകാരങ്ങളും നേടിയ പദ്ധതികളാണ് കലണ്ടറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സിറ്റി റൈഡ്, ഗ്രാമവണ്ടി, ബഡ്ജറ്റ് ടൂറിസം, സിറ്റി സർക്കുലർ സർവ്വീസ്, യാത്രാ ഫ്യൂവൽസ്, കെഎസ്ആർടിസി – സ്വിഫ്റ്റ് ഗജരാജ്സ്ലീപ്പർ, സ്ലീപ്പർ ബസുകൾ, ഷോപ്പ് ഓൺ വീൽസ്, ആധുനിക ബസ് ടെർമിനലുകൾ, ബസ് ബ്രാൻഡിംഗ്,  ബൈപ്പാസ്‌റൈഡർ,  ട്രാവൽകാർഡ് എന്നിവയാണ് മൾട്ടി കളറിൽ പ്രിന്റ് ചെയ്ത് കലണ്ടറിന്റെ വിവിധ താളുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യൻ ഓയിൽ കോർപ്പറേഷനാണ് പദ്ധതിക്ക് വേണ്ട പിന്തുണ നൽകിയത്. കെഎസ്ആർടിസി ജീവനക്കാർക്കും അഭ്യുദയകാംക്ഷികൾക്കും സൗജന്യമായാണ് കലണ്ടർ നൽകുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →