മലയാളി പ്രേക്ഷകര്‍ ജനപ്രിയ നായകന് എന്ന വിശേഷണം ചാര്‍ത്തി കൊടുത്ത നടനാണ് കുട്ടികള്‍ക്കിടയിലും മുതിര്‍ന്നവര്‍ക്കിടയിലും ഒരേപോലെ ആരാധകരുളള ദിലീപ്.നിരവധി വ്യത്യസ്ത വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള ദിലീപിന്റെ കരിയറില്‍ വഴിത്തിരിവായ ചിത്രങ്ങളില്‍ ഒന്നാണ് കുഞ്ഞിക്കൂനന്. ദിലീപിന്റെ കരിയറില്‍ ഹിറ്റുകളില്‍ ഒന്ന്. 2002 ജൂലൈ 31 നാണ് സിനിമ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയത്. ശശികുമാര്‍ സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ഡബിള്‍ റോളിലാണ് ദിലീപ് ചിത്രത്തില്‍ അഭിനയിച്ചത്.
വിമല്‍കുമാര്‍, പ്രസാദ് എന്നിങ്ങനെ രണ്ടു വേഷങ്ങളാണ് നടന് അവതരിപ്പിച്ചത്. നവ്യ നായര്‍ മന്യ എന്നിവരായിരുന്നുചിത്രത്തില്‍ നായികമാരായത്. സായ് കുമാര്‍, കൊച്ചിന് ഹനീഫ, ബിന്ദു പണിക്കര്‍, ഗിന്നസ് പക്രു, നിത്യ ദാസ്, സലീം കുമാര്‍, മച്ചാന് വര്‍ഗീസ്, നെടുമുടി വേണു തുടങ്ങിവമ്ബന് താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്.നവ്യ നായര്‍ മന്യ എന്നിവരായിരുന്നുചിത്രത്തില്‍ നായികമാരായത്.
തമിഴിലേക്കും കന്നഡയിലേക്കുമെല്ലാം റീമേക്ക് ചെയ്യപ്പെട്ടിരുന്നു.മലയാളത്തില്‍ നിന്നും ഗംഭീര വിജയമായ സിനിമ തമിഴിലേക്കും കന്നഡയിലേക്കുമെല്ലാം റീമേക്ക് ചെയ്യപ്പെട്ടിരുന്നു. തമിഴില്‍ പേരഴകന്‍ എന്ന പേരില്‍ എത്തിയ ചിത്രത്തില്‍ ജ്യോതികയും സൂര്യയുമായിരുന്നു പ്രധാന വേഷങ്ങളില്‍ എത്തിയത്.
ചിത്രത്തില്‍ അമ്പരപ്പിക്കുന്ന വേഷപ്പകര്‍ച്ചയായിരുന്നു ദിലീപിന്റേത്. ദിലീപിന്റെ കുഞ്ഞന്‍ എന്ന കഥാപാത്രം പ്രേക്ഷക മനസ്സില്‍ ഇന്നും നിറഞ്ഞുനില്‍ക്കുന്നുണ്ട്. ബെന്നി പി നായരമ്പലമായിരുന്നു ചിത്രത്തിന് തിരക്കഥയൊരുക്കിയത്. വര്‍ഷങ്ങള്‍ക്കിപ്പുറവും ഈ ചിത്രത്തിലെ ഹാസ്യ രംഗങ്ങളും ഗാനവുമൊക്കെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്.അങ്ങനെ ഒരു രൂപത്തിനായി നാലഞ്ച് പേരുടെ രൂപം റെഫര്‍ ചെയ്തിട്ടുണ്ട്.
കുഞ്ഞിക്കൂനന് ആവുന്നതിന് നടത്തിയ തയ്യാറെടുപ്പുകളെക്കുറിച്ച് ഒരിക്കല്‍ ദിലീപ് തുറന്നുപറഞ്ഞിരുന്നു. കൗമുദിക്ക് നല്കിയ അഭിമുഖത്തിലാണ് നടന് ഇതിനെ കുറിച്ച് സംസാരിച്ചത്. അങ്ങനെ ഒരു രൂപത്തിനായി നാലഞ്ച് പേരുടെ രൂപം റെഫര്‍ ചെയ്തിട്ടുണ്ടെന്നും അവസാനം സ്കെച്ച് ചെയ്ത് അങ്ങനെയൊരു രൂപം തീരുമാനിക്കുകയായിരുന്നു എന്നുമാണ് ദിലീപ് പറഞ്ഞത്.
കുഞ്ഞിക്കൂഞ്ഞന് ശരിക്കും പറഞ്ഞാല്‍ അഞ്ചാറ് മാസത്തെ പ്രയത്നം തന്നെയുണ്ട്. അത് മാത്രമല്ല, ഒരു മൂന്ന് നാലഞ്ച് ആളുകളുടെ രൂപങ്ങള്‍ ഒന്നിച്ച് ചേര്‍ത്താണ് അങ്ങനെ ഒരു രൂപത്തിലേക്ക് എത്തിയത്. എല്ലാവര്ക്കും വളരെ ഓമനത്തം തോന്നുന്ന ഒരു കഥാപാത്രമാണത്. നമ്മള് തന്നെ സ്കെച്ച് ചെയ്താണ് ആ രൂപത്തിലേക്ക് കൊണ്ട് വന്നത്. ചെയ്ത് നോക്കിയ ശേഷം ഇത് ഒക്കെയാണ് എന്ന നിലയ്ക്ക് അത് ഉറപ്പിക്കുകയായിരുന്നു,’ ദിലീപ് പറഞ്ഞു.
1992ലാണ് ദിലീപിന്റെ സിനിമാ അരങ്ങേറ്റം. അന്നത്തെ കാലത്ത് സിനിമ കല്പിച്ചിരുന്ന ഒരു നായകന് വേണ്ട യാതൊരു ശരീര പ്രകൃതിയോ സൗന്ദര്യമോ ഒന്നുമില്ലാതെ എത്തിയ ഗോപാലകൃഷ്ണന് എന്ന സാധാരണ യുവാവില്‍ നിന്നാണ് ഇന്ന് കാണുന്ന ദിലീപിലേക്ക് നടന് വളര്‍ന്നത്.മിമിക്രിയില്‍ നിന്നായിരുന്നു ദിലീപിന്റെ മലയാള സിനിമയിലേക്കുള്ള കാല്‍വെപ്പ്. ആദ്യം കമലിന്റെ സഹസംവിധായകനായി എത്തിയ ദിലീപ് പിന്നീട് പിന്നീട് അഭിനയത്തിലേക്ക് ചുവടുമാറ്റുകയായിരുന്നു. ഇപ്പോള്‍ മലയാള സിനിമയില്‍ തന്റെതായ ഒരു സാമ്രാജ്യം തന്നെ കെട്ടിപ്പെടുക്കാന്‍ ദിലീപിന് കഴിഞ്ഞിട്ടുണ്ട്. ഇന്ന് മലയാളത്തിലെ ഏറ്റവും വലിയ നടനും, നിര്‍മാതാവും, ഡിസ്ട്രിബൂട്ടറും ഒക്കെയാണ് ദിലീപ്.

