സ്വയം സംരക്ഷിക്കാന്‍ അവകാശമുള്ളതിനാല്‍ വീടുകളില്‍ മൂര്‍ച്ചയുള്ള കത്തികള്‍ സൂക്ഷിക്കുക: പ്രഗ്യാ സിങ്

ശിവമോഗ: ആക്രമിക്കുന്നവര്‍ക്കും അന്തസിനെ ഇടിച്ചുതാഴ്ത്തുന്നവര്‍ക്കുമെതിരേ പ്രതികരിക്കാന്‍ ഹിന്ദുക്കള്‍ക്ക് അവകാശമുണ്ടെന്ന് ബി.ജെ.പി. എം.പി. പ്രഗ്യാ സിങ് താക്കൂര്‍. സ്വയം സംരക്ഷിക്കാന്‍ എല്ലാവര്‍ക്കും അവകാശമുള്ളതിനാല്‍ അവരവരുടെ വീടുകളില്‍ മൂര്‍ച്ചയുള്ള കത്തികള്‍ സൂക്ഷിക്കാനും ആഹ്വാനം. ഹിന്ദു ജാഗരണ വേദിയുടെ ദക്ഷിണമേഖലാ വാര്‍ഷിക കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു പ്രഗ്യാ സിങ്. അവര്‍ക്ക് ജിഹാദിന്റെ പാരമ്പര്യമുണ്ട്. ഒന്നുമില്ലെങ്കില്‍ അവര്‍ ലൗ ജിഹാദ് ചെയ്യുന്നു. സ്നേഹിക്കുമ്പോള്‍പോലും അവര്‍ ജിഹാദാണു നടത്തുന്നത്.

ഞങ്ങളും സ്നേഹിക്കുന്നുണ്ട്. എന്നാല്‍ െദെവത്തെയാണു സ്നേഹിക്കുന്നത്. ഒരു സന്യാസി അയാളുടെ െദെവത്തെ സ്നേഹിക്കുന്നു.” അവര്‍ തുടര്‍ന്നു.
മധ്യപ്രദേശിലെ ഭോപ്പാല്‍ പാര്‍ലമെന്റ് മണ്ഡലത്തെയാണ് പ്രഗ്യാ സിങ് താക്കൂര്‍ പ്രതിനിധാനം ചെയ്യുന്നത്. ശിവമോഗയിലെ ഹര്‍ഷ ഉള്‍പ്പെടെയുള്ള ഹിന്ദു സംഘടനാ പ്രവര്‍ത്തകരുടെ കൊലപാതകം ചൂണ്ടിക്കാട്ടിയായിരുന്നു സ്വയം സംരക്ഷണത്തിനായി വീട്ടില്‍ കത്തികള്‍ സൂക്ഷിക്കാന്‍ ആളുകളോടുള്ള അവരുടെ ആഹ്വാനം. ”െദെവത്താല്‍ സൃഷ്ടിക്കപ്പെട്ട ഈ ലോകത്ത് എല്ലാ പീഡകരെയും പാപികളെയും അവസാനിപ്പിക്കുക. അല്ലെങ്കില്‍ സ്നേഹത്തിന്റെ യഥാര്‍ഥ നിര്‍വചനം ഇവിടെ നിലനില്‍ക്കില്ല. അതിനാല്‍ ലവ് ജിഹാദില്‍ ഏര്‍പ്പെട്ടവര്‍ക്കും അതുപോലെ ഉത്തരം നല്‍കുക. നിങ്ങളുടെ പെണ്‍കുട്ടികളെ സംരക്ഷിക്കുക. ശരിയായ മൂല്യങ്ങള്‍ അവരെ പഠിപ്പിക്കുക.നിങ്ങളുടെ വീടുകളില്‍ ആയുധങ്ങള്‍ സൂക്ഷിക്കുക. ഒന്നുമില്ലെങ്കില്‍ പച്ചക്കറികള്‍ മുറിക്കാനുപയോഗിച്ചിരുന്ന മൂര്‍ച്ചയുള്ള കത്തികളെങ്കിലും. എപ്പോള്‍ എന്തു സാഹചര്യമുണ്ടാകുമെന്നറിയില്ല. സ്വയരക്ഷയ്ക്ക് എല്ലാവര്‍ക്കും അവകാശമുണ്ട്. ആരെങ്കിലും നമ്മുടെ വീട്ടിലേക്കു നുഴഞ്ഞുകയറി നമ്മെ ആക്രമിച്ചാല്‍ ഉചിതമായ മറുപടി നല്‍കേണ്ടത് ഞങ്ങളുടെ അവകാശമാണ്.”

അവര്‍ തുടര്‍ന്നു.മിഷനറി സ്ഥാപനങ്ങളില്‍ കുട്ടികളെ പഠിപ്പിക്കുന്നതിനെതിരേ മാതാപിതാക്കളെ ഉപദേശിച്ച പ്രഗ്യാ സിങ്, അങ്ങനെ ചെയ്യുന്നതിലൂടെ വൃദ്ധസദനങ്ങളുടെ വാതിലുകള്‍ നിങ്ങള്‍ക്കായി തുറക്കുമെന്നും പറഞ്ഞു.
നിങ്ങള്‍ വീട്ടില്‍ പൂജകള്‍ നടത്തുക. നിങ്ങളുടെ ധര്‍മത്തെക്കുറിച്ചും ശാസ്ത്രത്തെക്കുറിച്ചും വായിക്കുക. കുട്ടികളെ അതേക്കുറിച്ചു പഠിപ്പിക്കുകയും ചെയ്യുക. അതുവഴി നമ്മുടെ സംസ്‌കാരത്തെയും മൂല്യങ്ങളെയും കുറിച്ച് കുട്ടികള്‍ അറിയുമെന്നും പ്രഗ്യാ സിങ് കൂട്ടിച്ചേര്‍ത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →