ആലപ്പുഴ: കേരളത്തിലെ മുഴുവന്‍ ഗ്രന്ഥശാലകളെയും കൂട്ടിയിണക്കി സംസ്ഥാന ലൈബ്രറി കൗസില്‍ സെക്രട്ടറി വി.കെ.മധു നയിക്കുന്ന ജനചേതനയാത്ര ഡിസംബര്‍ 27 -ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ആലപ്പുഴയില്‍ എത്തിച്ചേരും. ‘അന്ധവിശ്വാസ കൂരിരുള്‍ മാറ്റാന്‍ -ശാസ്ത്ര വിചാരപുലരി പിറക്കാൻ’ എന്ന മുദ്രാവാക്യം ഉയർത്തിയാണ് യാത്ര. കൊമ്മാടി യുവജന വായനശാലയില്‍ നടക്കുന്ന താലൂക്ക് തല സ്വീകരണ യോഗത്തിൽ പി.പി.ചിത്തരഞ്ജന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. എച്ച്.സലാം എം.എല്‍.എ. അധ്യക്ഷത വഹിക്കും. ജാഥാ ക്യാപ്റ്റനായ സ്റ്റേറ്റ് ലൈബ്രറി കൗസില്‍ സെക്രട്ടറി വി.കെ.മധു സ്വീകരണം ഏറ്റുവാങ്ങും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി, മുനിസിപ്പല്‍ ചെയര്‍പേഴ്സൺ സൗമ്യരാജ്, കെ.എസ്.ഡി.പി.ചെയര്‍മാന്‍ സി.ബി. ചന്ദ്രബാബു, വൈസ് ചെയര്‍മാന്‍ പി.എസ്.എം.ഹുസൈന്‍, സ്റ്റേറ് എക്‌സിക്യൂട്ടീവ് അംഗം ജി. കൃഷ്ണകുമാര്‍, നെടുമുടി ഹരികുമാര്‍, ജില്ല ലൈബ്രറി കൗസില്‍ പ്രസിഡന്റ് അലിയാര്‍ എം. മാക്കിയില്‍, സെക്രട്ടറി ടി. തിലകരാജ്, ദീപ്തി അജയകുമാര്‍, അജയ് സുധീന്ദ്രന്‍, കെ.കെ.സുലൈമാന്‍, ഹരീന്ദ്രനാഥ് തായങ്കരി, സി.കെ.രതികുമാര്‍, എസ്.ആര്‍.അയ്യപ്പപ്രസാദ്, കെ.ജി.മോഹന്‍പിള്ള, അമ്പലപ്പുഴ താലൂക്ക് ലൈബ്രറി കൗസില്‍ സെക്രട്ടറി കെ.വി.ഉത്തമന്‍, വി.ബി.അശോകന്‍ എന്നിവർ സംസാരിക്കും.