തൊടുപുഴ: പതിനാലുവയസുകാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ പിതാവിന് 31 വര്‍ഷം കഠിന തടവും 75,000 രൂപ പിഴയും ശിക്ഷ. ഇടുക്കി പൈനാവ് അതിവേഗ കോടതി ജഡ്ജി ടി.ജി. വര്‍ഗീസാണ് ശിക്ഷ വിധിച്ചത്. 2016-ല്‍ നടന്ന സംഭവത്തില്‍ കൊന്നത്തടി അഞ്ചാം മൈല്‍ സ്വദേശിയാണ് പ്രതി.പെണ്‍കുട്ടിയുടെ പുനരധിവാസത്തിനായി 50,000 രൂപ നല്‍കാന്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയോടു കോടതി നിര്‍ദേശിച്ചു. വിവിധ വകുപ്പുകളിലായി ലഭിച്ചതില്‍ ഉയര്‍ന്ന ശിക്ഷയായ പത്തു വര്‍ഷം പ്രതി അനുഭവിച്ചാല്‍ മതിയെന്നും പിഴ ഒടുക്കാത്തപക്ഷം അധിക ശിക്ഷ അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി. വിചാരണാവേളയില്‍ അതിജീവിതയും മാതാവും പ്രധാന സാക്ഷികളും കൂറുമാറിയിരുന്നു. എന്നാല്‍ ഗര്‍ഭഛിദ്രം ചെയ്ത ഭ്രൂണത്തിന്റെ സാമ്പിളും പിതാവിന്റെ രക്തസാമ്പിളും ഡി.എന്‍.എ. പരിശോധന നടത്തി ലഭിച്ച റിപ്പോര്‍ട്ട് നിര്‍ണായക തെളിവായി. വെള്ളത്തൂവല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത് അനേ്വഷിച്ചു കുറ്റപത്രം നല്‍കിയ കേസില്‍ പ്രോസിക്യൂഷനു വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഷിജോമോന്‍ ജോസഫ് ഹാജരായി.
മകളെ ഗര്‍ഭിണിയാക്കിയ പിതാവിന് 31 വര്‍ഷം കഠിന തടവ്
