പത്തനംതിട്ട: മണ്ഡലപൂജയ്ക്ക് ശബരിമല അയ്യപ്പസ്വാമിക്ക് ചാർത്താനുള്ള തങ്ക അങ്കിയും വഹിച്ചു കൊണ്ടുള്ള രഥ ഘോഷയാത്ര ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ടു. 2022 ഡിസംബർ മാസം 26ന് വൈകുന്നേരം ദീപാരാധനയ്ക്കു മുൻപ് ഘോഷയാത്ര ശബരിമല സന്നിധാനത്ത് എത്തിച്ചേരും. 27/12/22 നാണ് തങ്ക അങ്കി ചാർത്തിയുള്ള മണ്ഡലപൂജ നടക്കുക. 23/12/22 വെള്ളിയാഴ്ച രാവിലെ അഞ്ചു മണി മുതൽ ആറന്മുള ക്ഷേത്രത്തിൽ തങ്ക അങ്കി ദർശിക്കാൻ ഭക്തജനങ്ങൾക്ക് അവസരമൊരുക്കിയ ശേഷമാണ് ഘോഷയാത്ര പുറപ്പെട്ടത്.
തങ്ക അങ്കി രഥ ഘോഷയാത്ര ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ടു
