സുമേഷും രാഹുലും ശിവദയും ഒന്നിക്കുന്ന ‘ജവാനും മുല്ലപ്പൂവും’ എന്ന ചിത്രത്തിലെ പുതിയ ഗാനം റിലീസായി.4 മ്യൂസിക്കിന്റെ സംഗീത സംവിധാനത്തില്‍ ബികെ ഹരിനാരായണന്റെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് വിജയ് യേശുദാസാണ്.
‘ജവാനും മുല്ലപ്പൂവും’ എന്ന ചിത്രത്തിലെ ‘ഒന്നു തൊട്ടേ അന്ന് തൊട്ടേ’ എന്ന ഗാനം ഒരു നാട്ടിന്‍പുറത്തെ കഥ പറയുന്ന രീതിയിലുള്ള കലാലയ ജീവിതം ഓര്‍മ്മപ്പെടുത്തുന്ന പഴമയുടെ കാലത്തേക്ക് കൊണ്ടുപോകുന്ന രീതിയില്‍ ആണ് ഗാനത്തിലെ ചിത്രീകരണം നടത്തിയിരിക്കുന്നത്.
ജയശ്രീ ടീച്ചറുടെ അതിജീവനത്തിന്റെ കഥ പറയുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്നവാഗതനായ രഘുമേനോന്‍ ആണ് .ജയശ്രി ടീച്ചറായി ശിവദയും ഗിരിധറായി സുമേഷ് ചന്ദ്രനും വേഷമിടുന്നു.
രാഹുല്‍ മാധവ്, ബേബി സാധിക മേനോന്‍,ദേവി അജിത്ത്, ബാലാജി ശര്‍മ്മ, വിനോദ് കെടാമംഗലം, സാബു ജേക്കബ്, കോബ്രാ രാജേഷ്, സന്ദീപ് കുമാര്‍, അമ്ബിളി സുനില്‍, ലതാദാസ്, കവിതാ രഘുനന്ദന്‍, ബാലശങ്കര്‍, ഹരിശ്രീ മാര്‍ട്ടിന്‍, ശരത് കുമാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.
തിരക്കഥ, സംഭാഷണം നിര്‍വ്വഹിച്ചിരിക്കുന്നത് സുരേഷ് കൃഷ്ണന്‍ ആണ് .ക്യാമറ: ഷാല്‍ സതീഷ്, എഡിറ്റര്‍: സനല്‍ അനിരുദ്ധന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: നന്ദു പൊതുവാള്‍, അസോസിയേറ്റ് പ്രൊഡ്യൂസര്‍: ആര്‍ഡി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: മാളവിക എസ് ഉണ്ണിത്താന്‍, ലൈന്‍ പ്രൊഡ്യൂസര്‍: സുഭാഷ് ചന്ദ്രന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ബാബുരാജ് ഹരിശ്രി, അസോ. ഡയറക്ടര്‍: രാജേഷ് കാക്കശ്ശേരി, ആര്‍ട്ട് അശോകന്‍ ചെറുവത്തൂര്‍, സംഗീതം: 4 മ്യൂസിക്സ് & മത്തായി സുനില്‍, ഗാനരചന: ബികെ ഹരിനാരായണന്‍ & സുരേഷ് കൃഷ്ണന്‍, കൊറിയോഗ്രാഫര്‍: അയ്യപ്പദാസ് വിപി, കോസ്റ്റ്യൂം: ആദിത്യ നാണു, മേക്കപ്പ്: പട്ടണം ഷാ, സൗണ്ട് ഡിസൈന്‍: ചാള്‍സ്, പിആര്‍ഒ: പി.ശിവപ്രസാദ്, വിഎഫ്‌എക്സ്: ജിഷ്ണു പി ദേവ്, സ്റ്റില്‍സ്: ജിതിന്‍ മധു, ഡിസൈന്‍സ്: മാമിജോ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്ന ചിത്രം ജനുവരിയിൽ റിലീസായിരിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

