എറണാകുളം: അങ്കമാലി അതിരൂപതയില്‍ കുർബാന അർപ്പിക്കാനെത്തിയ സെന്റ് മേരിസ് കത്തീഡ്രൽ ബസലിക്കപള്ളിയുടെ അഡ്മിനിസ്‌ട്രേറ്റർ ആന്റണി പൂതവേലിനെ വിമതവിഭാഗം തടഞ്ഞു. ഏകീകൃത കുർബാന അർപ്പിക്കാൻ എത്തിയപ്പോഴാണ് തടഞ്ഞത്. ആന്റണി പൂതവേലിനെ കുർബാന അർപ്പിക്കാൻ അനുവദിച്ചില്ല. കുർബാന അർപ്പിക്കാതെ ആന്റണി പൂതവേലിൽ മടങ്ങി.
അതേസമയം എറണാകുളം അങ്കമാലി അതിരൂപത കുർബാന പ്രതിഷേധത്തിന് എതിരെ ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് നൽകിയ ഹർജി ഹൈക്കോടതി 22/12/22 വ്യാഴാഴ്ച പരിഗണിക്കാൻ മാറ്റി.മറുപടി നൽകാൻ സാവകാശം വേണമെന്ന് പ്രതിഷേധക്കാർ ഹൈക്കോടതിയെ അറിയിച്ചു.