പ്രധാന നഗരങ്ങളിലെ ഗതാഗതം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി അങ്കമാലി- കുണ്ടന്നൂർ ബൈപ്പാസിന് കേന്ദ്ര അനുമതി

കൊച്ചി: അങ്കമാലി- കുണ്ടന്നൂർ ബൈപ്പാസിന്റെ പ്രാഥമിക അലൈൻമെന്റ് പൂർത്തിയായി. പ്രധാന നഗരങ്ങളിലെ ഗതാഗതം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വിഭാവനം ചെയ്തിരിക്കുന്ന ഈ പദ്ധതിക്ക് കേന്ദ്ര അനുമതിലഭിച്ചു. ദേശീയ പാത 544-ന് തുടർച്ചയെന്ന രീതിയിൽ ആരംഭിക്കുന്ന ബൈപാസ് ആലുവ, കുന്നത്തുനാട്, കണയന്നൂർ താലൂക്കുകളിലൂടെയായിരിക്കും കടന്നു പോകുന്നത്.

ദേശീയ പാത 66 -ൽ ഇടപ്പള്ളി മുതൽ അരൂർ വരെയുള്ള സ്ഥലങ്ങളിലെ തിരക്കൊഴിവാക്കുകയെന്നതാണ് പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം. നിലവിലെ ദേശീയ പാതയിൽനിന്ന് 10 കിലോമീറ്ററിനുള്ളിലൂടെയായിരിക്കും നിർദിഷ്ട ബെപ്പാസ് കടന്നു പോകുന്നത്. 17 വില്ലേജുകളിലൂടെയാണ് ബെപ്പാസ് കടന്നു പോകുന്നത്. കേന്ദ്ര സർക്കാരിന്റെ ഭാരത് മാല പദ്ധതിക്ക് കീഴിലുള്ള ഗ്രീൻഫീൽഡ് പാതയായാണ് ബൈപ്പാസ് നിർമ്മിക്കുക.

സ്വകാര്യ ഏജൻസിയുടെ സഹായത്തോടെയാണ് ബൈപ്പാസിന്റെ പ്രാഥമിക അലൈൻമെന്റ് പൂർത്തിയാക്കിയിരിക്കുന്നത്. വിവരങ്ങൾ റവന്യൂ വകുപ്പിന് കൈമാറിയ ശേഷം സർവ്വേ നമ്പറുകൾ പരിശോധിച്ച ശേഷം 3എ വിജ്ഞാപനം പ്രസിദ്ധീകരിക്കുമെന്ന് ദേശീയ പാത 66 സ്പെഷ്യൽ ഡെപ്യൂട്ടി കളക്ടർ പത്മചന്ദ്ര കുറുപ്പ് പറഞ്ഞു. 50 കിലോമീറ്ററാണ് ദേശീയ പാതയുടെ പ്രതീക്ഷിക്കുന്ന നീളം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →