തോറ്റവരുടെ ഫൈനല്‍ ഡിസംബർ 17 ന്

ദോഹ: തോറ്റവരുടെ ഫൈനല്‍ ഡിസംബർ 17 ന്. ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പ് സെമി ഫൈനലുകളില്‍ കാലിടറിയവര്‍ മൂന്നാം സ്ഥാനത്തിനായി ഡിസംബർ 17 ന് ഏറ്റുമുട്ടും.
ദോഹയിലെ ഖലീഫ സ്‌റ്റേഡിയത്തില്‍ ഖത്തര്‍ സമയം വൈകിട്ട് ആറ് മുതലാണ് (ഇന്ത്യന്‍ സമയം 8.30 മുതല്‍) മത്സരം. ലോകകപ്പില്‍ പരമ്പരാഗതമായി മൂന്നാം സ്ഥാനക്കാര്‍ക്കായി പ്ലേ ഓഫ് മത്സരങ്ങള്‍ നടത്താറുണ്ട്. രണ്ടു തവണ മാത്രമാണു പ്ലേ ഓഫ് മത്സരങ്ങള്‍ നടക്കാതിരുന്നത്. 1930 ലെ പ്രഥമ ലോകകപ്പിലും 1950 ലുമാണിത്. 1934 ലോകകപ്പിലാണ് ആദ്യമായി മൂന്നാം സ്ഥാനക്കാര്‍ക്കായുള്ള പ്ലേ ഓഫ് തുടങ്ങിയത്. ഓസ്ട്രിയയെ 3-2 നു തോല്‍പ്പിച്ച ജര്‍മനിയാണ് ആദ്യമായി മൂന്നാം സ്ഥാനക്കാരായത്. ഇറ്റലിയിലെ നേപ്പിള്‍സിലായിരുന്നു മത്സരം.

മൂന്നാം സ്ഥാനക്കാര്‍ക്കു പുരസ്‌കാരമായി വെങ്കല മെഡലുകള്‍ ലഭിക്കും. 27 ദശലക്ഷം ഡോളറാണു കാഷ് പ്രൈസായി ലഭിക്കുക. നാലാം സ്ഥാനക്കാര്‍ക്ക് രണ്ട് ദശലക്ഷം ഡോളറാണു കാഷ് പ്രൈസ്. വനിതാ ലോകകപ്പ്, യുവേഫ നേഷന്‍സ് ലീഗ്, കോപാ അമേരിക്ക തുടങ്ങിയ രാജ്യാന്തര ടൂര്‍ണമെന്റുകളിലും മൂന്നാം സ്ഥാനത്തിനായി മത്സരമുണ്ട്.

യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഈ മത്സരം ഒഴിവാക്കി. യൂറോയില്‍ അവസാന പ്ലേ ഓഫ് 1980 ലായിരുന്നു. ചെക്കോസ്ലോവാക്യ ഇറ്റലിയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ (9-8) തോല്‍പ്പിച്ചു ജേതാവായി. €ബ് തലത്തിലും (ചാമ്പ്യന്‍സ് ലീഗ്, കോപാ ഡെല്‍ റെ) മൂന്നാം സ്ഥാനത്തിനായി മത്സരമില്ല. ക്രൊയേഷ്യയും മൊറോക്കോയും തമ്മില്‍ രണ്ട് മത്സരങ്ങളില്‍ ഏറ്റുമുട്ടി. ഒരു മത്സരം ജയിച്ച ക്രൊയേഷ്യക്കാണു മുന്‍തൂക്കം. ഒരു മത്സരം സമനിലയായി. ഇരുവരും വീണ്ടും ഏറ്റുമുട്ടുമ്പോള്‍ ജയം ആരുടെ കൂടെയെന്നാണ് ഉറ്റുനോക്കുന്നത്. ഖത്തര്‍ ലോകകപ്പില്‍ ഗ്രൂപ്പ് എഫിലായിരുന്നു ഇരുവരും ഗ്രൂപ്പ് ഘട്ടത്തില്‍ സമനില കൈവിട്ടില്ല. ക്രൊയേഷ്യക്കു മത്സരത്തില്‍ ഗോളിലേക്ക് ആകെ അഞ്ച് ഷോട്ടുകളാണു തൊടുക്കാനായത്. ക്രൊയേഷ്യയും മൊറോക്കോയും സെമി വരെ തോല്‍ക്കാതെ മുന്നേറി. മൊറോക്കോയുടെ മുന്നില്‍ ഒരു ചരിത്ര നിമിഷമുണ്ട്. ജയിക്കാനായാല്‍ ഒരു ആഫ്രിക്കന്‍-രാജ്യം ലോകകപ്പില്‍ നേടുന്ന ഏറ്റവും മികച്ച സ്ഥാനം. സെമിയില്‍ ഫ്രാന്‍സിനോട് തോറ്റതിന്റെ ക്ഷീണം അതോടെ മറക്കാം. ജയിച്ചാല്‍ മൂന്നാം സ്ഥാനക്കാരായ ആശ്വാസത്തോടെ ക്രൊയേഷ്യയുടെ വെറ്ററന്‍ താരം ലൂക്കാ മോഡ്രിച്ചിന് ലോകകപ്പ് വേദിവിടാം.

2018 ലോകകപ്പിലെ റണ്ണര്‍ അപ്പായിരുന്നു ക്രൊയേഷ്യ. ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കെതിരേ നടന്ന മത്സരങ്ങളില്‍ €ീന്‍ ഷീറ്റ് നേടാനായ റെക്കോഡ് ക്രൊയേഷ്യക്കുണ്ട്. 2014 ല്‍ കാമറൂണിനെയും (4-0) 2018 ല്‍ നൈജീരിയയെയും (2-0) അവര്‍ ഏകപക്ഷീയമായി തോല്‍പ്പിച്ചു. ഇതുവരെ നടന്ന 19 പ്ലേ ഓഫുകള്‍ നിശ്ചിത സമയത്തു തന്നെ അവസാനിച്ചു. 1986 ലെ ഫ്രാന്‍സും ബെല്‍ജിയവും തമ്മില്‍ നടന്ന പ്ലേ ഓഫിന് അധിക സമയം വേണ്ടി വന്നു. 1978 ലോകകപ്പില്‍ ബ്രസീല്‍ ഇറ്റലിയെ 2-1 നു തോല്‍പ്പിച്ച ശേഷം മൂന്നാം സ്ഥാനക്കാരായവരെല്ലാം യൂറോപ്യന്‍ രാജ്യങ്ങളായിരുന്നു. ക്രൊയേഷ്യയുടെ രണ്ടാമത്തെ ലോകകപ്പ് പ്ലേ ഓഫ് മത്സരമാണ്. 1998 ലോകകപ്പില്‍ അവര്‍ ഹോളണ്ടിനെ 2-1 നു തോല്‍പ്പിച്ചു. 37 വയസുകാരന്‍ ലൂകാ മോഡ്രിച് ഖത്തറില്‍ ആറ് മത്സരങ്ങളിലും കളിച്ചു. ഗോള്‍ കീപ്പര്‍മാരായ പീറ്റര്‍ ഷില്‍ട്ടണ്‍ (1990), ദിനോ സോഫ് (1982) എന്നിവര്‍ 37-ാം വയസില്‍ ഒരു ലോകകപ്പില്‍ തന്നെ ഏഴ് മത്സരങ്ങള്‍ കളിച്ചവരാണ്. ക്രൊയേഷ്യക്കെതിരേ മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്ന പ്രതീക്ഷയില്ലെന്നു മൊറോക്കോ കോച്ച് വാലിദ് റെഗ്രാഗുയി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →