മഞ്ചേരി: പതിനേഴുകാരിയെ ലൈംഗിക പീഡനം നടത്തുന്നതിന് കാമുകന് ഒത്താശ ചെയ്തു നല്‍കിയെന്ന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മാതാവിന്റെ ജാമ്യാപേക്ഷ മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതി തള്ളി. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശിനിയായ 39 കാരിയുടെ ജാമ്യാപേക്ഷയാണ് ജഡ്ജി എസ് നസീറ തള്ളിയത്. 2022 മെയ് ഒന്നിനും ആഗസ്റ്റ് 31നും ഇടയിലുള്ള ദിവസങ്ങളില്‍ ഇവര്‍ താമസിച്ചിരുന്ന മലപ്പുറം കുന്നുമ്മലിലെ വാടക ക്വാര്‍ട്ടേഴ്‌സിലാണ് സംഭവം. പരാതിയെ തുടര്‍ന്ന് 2022 നവംബര്‍ 26നാണ് മാതാവിനെ മലപ്പുറം വനിതാ സെല്‍ പോലീസ് അറസ്റ്റു ചെയ്തത്.
പീഡനം: ഒത്താശ നല്‍കിയ മാതാവിന് ജാമ്യമില്ല
