പൂന്തുറയിൽ വിൽപ്പനയ്ക്കായി കഞ്ചാവ് കൊണ്ടുവന്ന സംഭവം; പ്രതി പിടിയിൽ

തിരുവനന്തപുരം: പൂന്തുറയിൽ കാറിൽ വിൽപ്പനയ്ക്കായി കൊണ്ടു വന്ന 15 കിലോ കഞ്ചാവ് പിടികൂടി സംഭവത്തിൽ ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ. പൂന്തുറ ബരിയ നഗർ മിൽ കൊളനിയിൽ അബ്ദുള്ള (25) ആണ് പൂന്തുറ പൊലീസിന്റെ പിടിയിലായത്.

14/12/22 ബുധനാഴ്ച ബദരിയ നഗറിൽ വെച്ച് കാറിൽ നിന്ന് വിൽപനയ്ക്കായി കൊണ്ട് വന്ന 15 കിലോ ഗ്രാം കഞ്ചാവ് കണ്ടെത്തിയ കേസ്സിൽ മുഖ്യ പ്രതിയായ അബ്ദുള്ള പൊലീസ് വാഹനത്തിന് കൈ കാണിക്കുന്നത് കണ്ട് ഓടി രക്ഷപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാളെ കോവളത്ത് നിന്ന് പൂന്തുറ പൊലീസ് പിടികൂടുകയായിരുന്നു. സംഭവത്തിൽ ഇയാളുടെ കൂട്ടാളിയായ പൂന്തുറ, പെരുനെല്ലി സ്വദേശി പ്രമോദിനെ പൊലീസ് പിടികൂടിയിരുന്നു. പ്രമോദിനെ ചോദ്യം ചെയ്തതിൽ നിന്നും അബ്ദുള്ളയെ കുറിച്ച് കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭിക്കുകയായിരുന്നു. അന്വേഷണത്തിൽ അബ്ദുള്ള വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ലഹരി മരുന്ന് വിൽപന നടത്തുന്ന സംഘത്തിലെ മുഖ്യകണ്ണിയാണെന്നും ഇയാളുടെ വീട്ടിൽ കഞ്ചാവ് ശേഖരിച്ച് ചെറിയ പാക്കറ്റുകളിലാക്കി സ്ക്കൂൾ പരിസരങ്ങളിലും മറ്റും വിൽപന നടത്തി വരുന്നതായും കണ്ടെത്തിയതായി പൂന്തുറ പൊലീസ് പറഞ്ഞു.

മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അബ്ദുള്ളയെ കോവളത്ത് നിന്നും പിടികൂടിയത്. ശംഖുമുഖം പൊലീസ് അസിസ്റ്റന്റ് കമ്മീഷണർ ഡി.കെ. എഥ്വിരാജിന്റെ നിർദ്ദേശ പ്രകാരം പുന്തുറ എസ്.എച്ച്.ഒ പ്രദീപ് ജെ, എസ്.ഐ. അരുൺകുമാർ വി.ആർ, എ.എസ്.ഐ സുധീർ, എസ്.സി.പി.ഒ ബിജു ആർ. നായർ, സി.പി.ഒമാരായ ശ്യാം ബാനു, രാഗേഷ് എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. ഇയാൾക്ക് എതിരെ മുൻപ് രജിസ്റ്റർ ചെയ്തിട്ടുള്ള മറ്റ് കേസ്സുകളെ കുറിച്ചും, കഞ്ചാവിന്റെ സ്രോതസ്സിനെ കുറിച്ചും അന്വേഷണം നടത്തി വരുന്നതായി ശംഖുമുഖം പൊലീസ് അസിസ്റ്റന്റ് കമ്മീഷണർ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →