തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ മൂന്നാം ദിനത്തില്‍ മത്സരവിഭാഗത്തിലെ നാല് ചിത്രങ്ങളടക്കം 64 ചിത്രങ്ങളാണ് പ്രദര്‍ശനത്തിനെത്തുക. ബൊളീവിയയിലെ മലയോര പ്രദേശത്ത് താമസിക്കുന്ന ദമ്പതികളുടെ കഥ പറയുന്ന ‘ഉതമ’, ഫിറാസ് ഖൗരി സംവിധാനം ചെയ്ത ടുണീഷ്യന്‍ ചിത്രം ‘ആലം’, മൈക്കല്‍ ബോറോഡിന്റെ റഷ്യന്‍ ചിത്രം ‘കണ്‍വീനിയന്‍സ് സ്റ്റോര്‍’ ഐഡന്‍ ഹേഗുല്‍ സംവിധാനം ചെയ്ത ഇസ്രായേലി ചിത്രം ‘കണ്‍സേണ്‍ഡ് സിറ്റിസണ്‍’ എന്നിവയാണ് മത്സരവിഭാഗ ചിത്രങ്ങള്‍.ലോകസിനിമ വിഭാഗത്തില്‍ ലിയോണ്‍ പ്രുഡോവ്‌സ്‌കിയുടെ മൈ നെയ്ബര്‍ അഡോള്‍ഫ്, പ്രക്ഷുബ്ധമായ ഒരു അച്ഛന്‍ മകള്‍ ബന്ധത്തിന്റെ കഥ പറയുന്ന വാലെന്റിന മൗറേല്‍ ചിത്രം ഐ ഹാവ് ഇലക്ട്രിക് ഡ്രീംസ്, പലസ്തീന്‍ ചിത്രം ബിറം തുടങ്ങിയ 29 സിനിമകളാണ് പ്രദര്‍ശിപ്പിക്കുക. തത്സമയ പശ്ചാത്തല സംഗീതത്തോടെ അവതരിപ്പിക്കുന്ന ദി പാര്‍സണ്‍സ് വിഡോ, അലഹാന്ദ്രോ ജോഡ്രോവ്‌സ്‌കിയുടെ ദി മോള്‍ എന്നിവയും പ്രദര്‍ശനത്തിനുണ്ട്.ആദ്യ രണ്ടുദിനങ്ങളിലും നിറഞ്ഞ സദസിലായിരുന്നു ചിത്രങ്ങളുടെ പ്രദര്‍ശനം . പ്രദര്‍ശനമുള്ള എല്ലാ തീയേറ്ററുകളിലും വലിയ പ്രേക്ഷകപങ്കാളിത്തമാണുള്ളത്.
ചലച്ചിത്രമേളയുടെ മൂന്നാം ദിനം: മത്സര വിഭാഗത്തിലെ നാല് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും
