ദോഹ: ലോകകപ്പ് ഫൈനല്‍ നേരിട്ട് കാണാന്‍ ചിലപ്പോള്‍ ലക്ഷങ്ങള്‍ ചിലവാകും. ഡിസംബർ 18 ന് ലൂസൈല്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഫൈനല്‍ കാണാനുള്ള ടിക്കറ്റിന്റെ കൂടിയ നിരക്ക് 1.27 ലക്ഷം രൂപയും കുറഞ്ഞ നിരക്ക് 16,000 രൂപയുമാണ്.
ആഡംബരം കുറഞ്ഞ ടിക്കറ്റുകളില്‍ കുറവു വരും. 80,000 കാണികളെ ഉള്‍ക്കൊള്ളുന്നതാണ് ലുസൈല്‍ സ്‌റ്റേഡിയം. വിദേശികള്‍ക്ക് ലഭിക്കുന്ന ടിക്കറ്റിലെ ഏറ്റവും കുറഞ്ഞ നിരക്ക് 47,802 രൂപയാണ്. നാട്ടുകാര്‍ ഒഴികെയുള്ളവര്‍ക്ക് ഈ നിരക്കിലെ ടിക്കറ്റ് വാങ്ങാനാകു.
ചരിത്രത്തിലെ ഏറ്റവും ചിലവേറിയ ലോകകപ്പെന്നാണ് ഖത്തര്‍ അറിയപ്പെടുന്നത്. 2018 ല്‍ റഷ്യ ആതിഥ്യം വഹിച്ച ലോകകപ്പ് ഫൈനലിന്റെ ഏറ്റവും ഉയര്‍ന്ന ടിക്കറ്റ് നിരക്ക് 67,000 രൂപയായിരുന്നു. കഴിഞ്ഞ 20 വര്‍ഷത്തെ ലോകകപ്പുകളില്‍ ടിക്കറ്റ് നിരക്കില്‍ ഏറ്റവും കുറവുള്ള ലോകകപ്പെന്ന് വിലയിരുത്തുന്നത് 2006 ലെ ജര്‍മനി വേദിയായ ലോകകപ്പാണ്. ശരാശരി ടിക്കറ്റ് നിരക്ക് 9801 രൂപയായിരുന്നു. ഫൈനലിന്റെ നിരക്ക് 22,000 രൂപയുമായിരുന്നു.

