ജയ്പൂരില്‍ വിവാഹ ആഘോഷത്തിനിടെ തീപ്പിടിത്തം: രണ്ട് കുട്ടികള്‍ മരിച്ചു

ജയ്പൂര്‍: വിവാഹ ആഘോഷത്തിനിടെ വീട്ടില്‍ തീപ്പിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് കുട്ടികള്‍ മരിച്ചു. അറുപതോളം പേര്‍ക്ക് പൊള്ളലേറ്റു. രാജസ്ഥാനിലെ ജോധ്പൂരിലാണ് സംഭവം. ആഘോഷത്തിനായി സദ്യ തയ്യാറാക്കുന്നതിനിടെ ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്നാണ് അപകടം സംഭവിച്ചത്. പന്ത്രണ്ടോളം പേരുടെ പൊള്ളല്‍ ഗുരുതരമാണ്.ജോധ്പൂരിന് 60 കിലോമീറ്റര്‍ അകലെ ഭുംഗ്ര ഗ്രാമത്തിലാണ് അപകടമുണ്ടായത്. പരുക്കേറ്റവര്‍ എംജിഎച്ച് ആശുപത്രിയില്‍ ചികിത്സയിലാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →