ബുര്‍ക്കിനോ ഫാസോയില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 12 മരണം

നൈമേ: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിനോ ഫാസോയില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു. ഇവരില്‍ ഭൂരിഭാഗവും സായുധ സേനയെ പിന്തുണയ്ക്കുന്ന സിവിലിയന്‍ വൊളന്റിയര്‍മാരാണെന്ന് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.മധ്യവടക്ക്-നോര്‍ത്ത് മേഖലയില്‍ ബുധനാഴ്ചയാണ് ആക്രമണമുണ്ടായത്. ഇതിന് പിന്നാലെ രണ്ട് മണിക്കൂര്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ നിരവധി ഭീകരരെ സായുധ സേന പിടികൂടിയതായി ഫാദര്‍ലാന്‍ഡ് ഡിഫന്‍സിന്റെ ഉദ്യോഗസ്ഥന്‍ പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →