കേരള രാജ്യാന്തര ചലച്ചിത്രമേള കാണാനെത്തിയ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥികൾ പെരുവഴിയിൽ

കോട്ടയം : ഐഎഫ്എഫ്കെ കാണാനെത്തുന്ന വിദ്യാർത്ഥികൾക്കായി ബുക്ക് ചെയ്ത ഹോട്ടൽ മുറി കോളേജ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി. ഇതോടെ രാജ്യാന്തര ചലച്ചിത്രമേള കാണാൻ തിരുവനന്തപുരത്തെത്തിയ 52 ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥികൾ പെരുവഴിയിലായി.കോട്ടയം കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികളോട് പ്രതികാര നടപടിയാണിതെന്ന് ആരോപണം ഉയർന്നു. കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ഡയറക്ടർ ശങ്കർ മോഹനെതിരെ സമരം നടത്തിയതിനാണ് പ്രതികാര നടപടിയെന്നാണ് വിദ്യാർത്ഥികളുടെ ആരോപണം. ഡയറക്ടറുടെ ജാതി വിവേചനത്തിനെതിരെ കഴിഞ്ഞ നാല് ദിവസമായി വിദ്യാർത്ഥികൾ സമരത്തിലായിരുന്നു.

ഇരുപത്തിയേഴാമത് കേരള രാജ്യാന്തര ചലച്ചിത്രമേള ഇന്ന് ആരംഭിക്കാനിരിക്കെയാണ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥികൾ പെരുവഴിയിൽ കുടുങ്ങിയ അവസ്ഥ നേരിട്ടിരിക്കുന്നത്. എഴുപതു രാജ്യങ്ങളിൽ നിന്നുള്ള നൂറ്റിയെൺപത്തിനാല് ചിത്രങ്ങളാണ് എട്ടുദിവസത്തെ മേളയിൽ പ്രദർശിപ്പിക്കുന്നത്. ഒരു വർഷം തന്നെ നടക്കുന്ന രണ്ടാമത്തെ ചലചിത്ര മേളയെന്ന ബഹുമതിയും ഇക്കുറി ഐഎഫ്എഫ്കെയ്ക്കുണ്ട്. കൊവിഡ് പ്രതിസന്ധിയേ തുടർന്ന് മാറ്റി വച്ചിരുന്ന 26ാമത് ചലചിത്രമേള നടന്നത് 2022 മാർച്ച് 18 മുതൽ 25 വരെയായിരുന്നു.

കഴിഞ്ഞ വർഷം കോട്ടയത്ത് എംജി സർവ്വകലാശാലയിലെ ജാതി വിവേചന പരാതിയുമായി ഗവേഷക വിദ്യാർത്ഥിനി നടത്തിയ നിരാഹാരം ഏറെ ചർച്ചയായിരുന്നു. പരാതിക്ക് ഇടയാക്കിയ അദ്ധ്യാപകനെ സർവ്വകലാശാലയ്ക്ക് മാറ്റേണ്ടി വന്നിരുന്നു. നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി വകുപ്പ് മേധാവി നന്ദകുമാർ കളരിക്കലിനെയാണ് സർവ്വകലാശാല മാറ്റിയത്.

ഗവേഷക വിദ്യാർഥിനി ദീപ പി മോഹൻ ആയിരുന്നു ഗുരുതര ആരോപണങ്ങളുമായി സമരം ചെയ്തത്. പ്രോജക്ട് ചെയ്യാനുള്ള സൗകര്യം അനുവദിക്കാതെയും ടിസി തടഞ്ഞുവച്ചും നാനോ സയൻസ് ഡയറക്ടർ നന്ദകുമാർ കളരിക്കലിൻറെ നേതൃത്വത്തിൽ സർവകലാശാല അധികൃതർ ദ്രോഹിച്ചുവെന്നും ജാതിയുടെ പേരിൽ വിവേചനമുണ്ടായെന്നുമായിരുന്നു ദളിത് വിദ്യാർത്ഥി ദീപ പരാതിപ്പെട്ടത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →