എല്ലാ വില്ലേജ് ഓഫീസുകളിലും ഇ -ഓഫീസ് സേവനം : ജില്ലയിലെ ആദ്യ മണ്ഡലമായി വട്ടിയൂർക്കാവ്

വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലത്തിലെ ആറ് വില്ലേജ് ഓഫീസുകള്‍ക്ക് അനുവദിച്ച ഇ -ഓഫീസ് ഉപകരണങ്ങളുടെ വിതരണോദ്ഘാടനം വി. കെ പ്രശാന്ത് എം. എല്‍. എ നിര്‍വഹിച്ചു. ഇതോടെ എല്ലാ വില്ലേജ് ഓഫീസുകളിലും ഇ -ഓഫീസ് സേവനം ലഭ്യമായ ജില്ലയിലെ ആദ്യ മണ്ഡലമായി വട്ടിയൂര്‍ക്കാവ് മാറി. പേരൂര്‍ക്കട, വട്ടിയൂര്‍ക്കാവ് ജംഗ്ഷന്‍ വികസനം അതിവേഗം പുരോഗമിക്കുകയാണെന്നും വട്ടിയൂര്‍ക്കാവിന്റെ മുഖഛായ മാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ അതിവേഗം പൂര്‍ ത്തിയാക്കുമെന്നും എം. എല്‍. എ പറഞ്ഞു.

കവടിയാര്‍, പേരൂര്‍ക്കട, കുടപ്പനക്കുന്ന്, പട്ടം, വട്ടിയൂര്‍ക്കാവ്, ശാസ്തമംഗലം വില്ലേജ് ഓഫീസുകള്‍ക്ക് ഡെസ്‌ക്ടോപ്പ് കമ്പ്യൂട്ടറുകള്‍, ലാപ് ടോപ്പുകള്‍, പ്രിന്ററുകള്‍, സ്‌കാനറുകള്‍ എന്നിവയാണ് വിതരണം ചെയ്തത്. ആറ് ലക്ഷത്തി നാലായിരം രൂപയാണ് ഇതിനായി ചെലവിട്ടത്. വട്ടിയൂര്‍ക്കാവ് വില്ലേജ് ഓഫീസ് അങ്കണത്തില്‍ നടന്ന പരിപാടിയില്‍ ഡെപ്യൂട്ടി മേയര്‍ പി. കെ രാജു, ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്, അഡിഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ജെ . അനില്‍ ജോസ്, തഹസീല്‍ദാര്‍ ഷാജു എം. എസ്, വില്ലേജ് ഓഫീസര്‍മാര്‍ തുടങ്ങിയവരും പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →