തേഞ്ഞിപ്പാലം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമക്കെതിരേയും നേതാക്കള്‍ക്കെതിരേയും സാമൂഹ്യമാധ്യമങ്ങളില്‍ നിരന്തരം വ്യാജപ്രചാരണം നടത്തിയെന്ന പരാതിയില്‍ പന്ത്രണ്ട് പേര്‍ക്കെതിരേ തേഞ്ഞിപ്പലം പോലീസ് കേസെടുത്തു.
സമസ്തയില്‍നിന്ന് പുറത്താക്കിയ ഹക്കീം ഫൈസിക്കെതിരേ പ്രേരണാക്കുറ്റത്തിനും കേസെടുത്തിട്ടുണ്ട്. ഉമ്മര്‍കോയ എന്ന പേരില്‍ ഫെയ്‌സ്ബുക്ക് എക്കൗണ്ട് ഉണ്ടാക്കിയാണ് വസ്തുതാവിരുദ്ധമായ പ്രചാരണം നടത്തിയിരുന്നത്. ഭിന്നിപ്പുണ്ടാക്കാനും കുഴപ്പങ്ങള്‍ സൃഷ്ടിക്കാനും ശ്രമിച്ചതിന്റെ പേരില്‍ ഐ.പി.സി. 153 വകുപ്പ് പ്രകാരമാണ് പ്രതികള്‍ക്കെതിരേ കേസെടുത്തത്. സമസ്ത പി.ആര്‍.ഒ: അഡ്വ. മുഹമ്മദ് ത്വയ്യിബ് ഹുദവിയുടെ പരാതി പ്രകാരമാണു പോലീസ് നടപടി.

