വള്ളിക്കുന്ന്: ലോറിയില്‍ നിന്ന് ഇറക്കുന്നതിനിടെ തടി ദേഹത്തുവീണ് യുവാവ് മരിച്ചു. അരിയല്ലൂര്‍ എം.വി.എച്ച്.എസ്.എസിനു സമീപം പരേതയായ കുന്നത്ത് ദേവയാനി അമ്മയുടെയും കേടാക്കളത്തില്‍ ഉണ്ണി നായരുടെയും മകന്‍ ശ്രീധരന്‍ (51) മരിച്ചത്.
ആനങ്ങാടി ഉഷ നഴ്‌സറിക്കു സമീപം തടിമില്ലിനടുത്ത് 06/12/2022 രാവിലെ 10 മണിയോടെ തന്റെ മിനിലോറിയിലേക്കു മരം കയറ്റുന്നതിനു മരപ്പണിക്കാരെ സഹായിക്കുന്നതിനിടെ അടിഭാഗത്തുനിന്ന ശ്രീധരന്റെ മേലേക്കു വലിയ തടി മറിഞ്ഞുവീഴുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ശ്രീധരനെ തൊട്ടടുത്ത സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: പ്രവീണ കുന്നത്ത്. മക്കള്‍: ആദിത്യന്‍, ശ്രീപാര്‍വതി (എം.വി.എച്ച്.എസ്.എസ്. വിദ്യാര്‍ഥികള്‍). സഹോദരങ്ങള്‍: മുരളീധരന്‍, നവനീത് കൃഷ്ണന്‍, കൃഷ്ണദാസ്, ലളിതകുമാരി
ലോറിയില്‍ നിന്ന് ഇറക്കുന്നതിനിടെ തടി ദേഹത്തുവീണ് ഡ്രൈവര്‍ക്കു ദാരുണാന്ത്യം
