ചലച്ചിത്ര മേളയില്‍ സ്ലോവാക്യന്‍ പെണ്‍കുട്ടിയുടെ ദുരൂഹ ജീവിതം പറയുന്ന നൈറ്റ് സൈറണ്‍

തിരുവനന്തപുരം: പല ചോദ്യങ്ങള്‍ക്കും ഉത്തരം തേടി തന്റെ ജന്മനാട്ടില്‍ തിരിച്ചെത്തുന്ന സ്ലോവാക്യന്‍ പെണ്‍കുട്ടിയുടെ ജീവിതം പ്രമേയമാക്കിയ ഹൊറര്‍ ചിത്രം നൈറ്റ് സൈറണ്‍ രാജ്യാന്തര മേളയുടെ ലോക സിനിമാവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. അഭിനേത്രി കൂടിയായ തെരേസ നൊവോട്ടോവ സംവിധാനം ചെയ്ത ചിത്രം ലക്കാര്‍ണോ രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഗോള്‍ഡന്‍ ലെപ്പേര്‍ഡ് പുരസ്‌കാരം നേടിയിട്ടുണ്ട്.സര്‍ലോട്ട എന്ന 30 കാരി സത്യം കണ്ടെത്താനുള്ള ശ്രമങ്ങള്‍ക്കിടയില്‍ തന്റെ ഭൂതകാലത്തെയും വര്‍ത്തമാനത്തെയും വിലയിരുത്തുന്നു. സര്‍ലോട്ടയ്ക്കുമേല്‍ ഗ്രാമവാസികള്‍ മന്ത്രവാദവും കൊലപാതകവും ആരോപിക്കുന്നതിലൂടെയാണ് ചിത്രം വികസിക്കുന്നത്. പുരുഷാധിപത്യത്തെ ചോദ്യം ചെയ്യുന്ന ചിത്രം ഏഴു അദ്ധ്യായങ്ങളിലായാണ് അവതരിപ്പിച്ചിരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →